പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം
കല്‍പ്പറ്റ: വൈത്തിരി താലൂക്കില്‍ പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ, കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, ഒഴിവാക്കല്‍, തെറ്റുതിരുത്തല്‍ എന്നിവക്ക് വൈത്തിരി പഞ്ചായത്ത് ഹാളില്‍ അപേക്ഷ സ്വീകരിക്കും.
അപേക്ഷാഫോം സിവില്‍ സപ്ലൈസിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷയോടൊപ്പം അപേക്ഷകന്റെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ ഉണ്ടായിരിക്കണം. ഫോട്ടോ നിശ്ചിത സ്ഥലത്ത് ഒട്ടിച്ച് സ്വയം സാക്ഷ്യപ്പെടുത്തണം.
തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള താമസ സര്‍ട്ടിഫിക്കറ്റ്, സൈന്യത്തില്‍ നിന്നുള്ള വിരമിക്കല്‍ രേഖ, വാടകവീടാണെങ്കില്‍ കെട്ടിടമുടമയുടെ സമ്മതപത്രം, കെട്ടിട ഉടമസ്ഥതാരേഖ, വരുമാനസര്‍ട്ടിഫിക്കറ്റ്, ആധാര്‍ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ജൂലൈ മൂന്നിന് വൈത്തിരി, പൊഴുതന, നാലിന് മേപ്പാടി, മൂപ്പൈനാട്, അഞ്ചിന് വെങ്ങപ്പള്ളി, തരിയോട്, കോട്ടത്തറ, ആറിന് കണിയാമ്പറ്റ, മുട്ടില്‍, പത്തിന് കല്‍പ്പറ്റ, പടിഞ്ഞാറത്തറ എന്നിങ്ങനെയാണ് സമയക്രമം.സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫിസിന്റെ പരിധിയില്‍ ഉള്‍പ്പെട്ടവരില്‍ നിന്നും പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കും കാര്‍ഡില്‍ തിരുത്തല്‍ വരുത്തുന്നതിനും റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ്, സറണ്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും തുടങ്ങിയവയുടെ അപേക്ഷകള്‍ പഞ്ചായത്തടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് സപ്ലൈ ഓഫിസില്‍ സ്വീകരിക്കും.
ജൂണ്‍ 26 സുല്‍ത്താന്‍ ബത്തേരി നഗരസഭ, 27 നെന്മേനി, 28 മുള്ളന്‍കൊല്ലി, 29 പുല്‍പ്പള്ളി, 30 പൂതാടി, ജൂലൈ രണ്ട് നൂല്‍പ്പുഴ, മൂന്ന് മീനങ്ങാടി, നാല് അമ്പലവയല്‍ എന്നിങ്ങനെയാണ് തീയതികള്‍.
പുതിയ റേഷന്‍ കാര്‍ഡിനുളള അപേക്ഷയോടൊപ്പം കാര്‍ഡ് ഉടമ (വനിതയുടെ) രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ഇതേ താലൂക്കിലാണെങ്കില്‍) നിലവില്‍ പേരുള്‍പ്പെട്ട റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, കാര്‍ഡുടമയുടെ സമ്മതപത്രം മറ്റ് താലൂക്കുകളിലെ കാര്‍ഡുകളിലാണ് പേരുള്‍പ്പെട്ടെതെങ്കില്‍ അവിടെ നിന്നുളള സറണ്ടര്‍, റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, താമസ സാക്ഷ്യപത്രം, വരുമാന സാക്ഷ്യപത്രം, എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. അപേക്ഷയില്‍ കാര്‍ഡുടമയുടെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."