HOME
DETAILS
MAL
ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രവേശന പരീക്ഷ; അതും ഒന്നാംക്ലാസിലേക്ക്!
backup
May 21 2020 | 04:05 AM
കുന്നംകുളം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ നടത്തിയതിന് കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്‌ക്കൂള്‍ പ്രഥമാധ്യാപകന്‍ ,മാനേജര്‍, അധ്യാപകര്‍ ഉള്‍പ്പെടെ 25 പേര്‍ക്കെതിരെ കുന്നംകുളം പൊലിസ് കേസെടുത്തു.
ഇന്നലെ രാവിലെയാണ് പ്രവേശന പരീക്ഷ നടത്തിയത്.
പരീക്ഷ നടക്കുന്നുവെന്നറിഞ്ഞ കുന്നംകുളം പൊലിസ് സ്‌കൂളിലെത്തുകയായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ.മത്തായി, പ്രഥമാധ്യാപകന്‍ ഫാ.പത്രോസ്, അധ്യാപകരായ ആര്‍സി നിബിന്‍, ശ്രീന, കണ്ടായലറിയാവുന്ന രക്ഷിതാക്കള്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
300 പേരാണ് ഇത്തവണത്തെ സ്‌കൂള്‍ പ്രവേശനത്തിനായി അപേക്ഷിച്ചിരുന്നത്. ഇതില്‍ 24 പേരാണ് പരീക്ഷയില്‍ പങ്കെടുത്തത്. 10 വയസിനു താഴെയുള്ള കുട്ടികളെ വീടിനു പുറത്തിറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."