HOME
DETAILS

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

  
September 26, 2024 | 1:54 AM

Prohibition on providing Higher Secondary Study Notes through WhatsApp

തിരൂർ: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പഠനക്കുറിപ്പുകൾ (നോട്ട്സ്) ഉൾപ്പെടെയുള്ളവ അധ്യാപകർ വാട്‌സ്ആപ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തി. സമൂഹ മാധ്യമങ്ങൾ വഴി നോട്ട് നൽകുന്നത് വിദ്യാർഥികൾക്ക് അമിത ഭാരവും പ്രിൻ്റൗട്ട് എടുത്ത് പഠിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടും സൃഷ്ട‌ിക്കു ന്നതായി കാണിച്ച് രക്ഷകർത്താക്കൾ ബാലവകാശ കമ്മിഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹയർ സെക്കൻഡറി അക്കാദമിക് വിഭാഗം ജോയിന്റ് ഡയരക്ടർ രാമകൃഷ്ണപിള്ള സുരേഷ് കുമാർ വിലക്ക് ഏർപ്പെടുത്തി സർക്കുലർ ഇറക്കിയത്. 

കൊവിഡ് കാലത്ത് കുട്ടികൾക്ക് ക്ലാസിൽ ഹാജാരാകാൻ കഴിയാതിരുന്ന സാഹചര്യത്തിൽ അവരുടെ പഠനം മുടങ്ങാതിരിക്കാനായി ഓൺലൈൻ പഠനരീതി പ്രാത്സോഹിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ അത്തരം സാഹചര്യമില്ല. അതിനാൽ വിദ്യാർഥികൾക്ക് അവരുടെ പഠന കാര്യങ്ങൾ ഓർത്തിരിക്കുന്നതിനും സംശയ നിവാരണം നടത്തുന്നതിനും അധ്യാപകർ നോട്‌സ് ഉൾപ്പടെയുള്ള കാര്യങ്ങൾ വാട്‌സ്ആപ് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നൽകി പ്രിന്റ് എടുപ്പിക്കുന്നത് മൂലം നേരിട്ട് ക്ലാസിൽ ലഭിക്കേണ്ടതായ പഠനാനുഭവങ്ങൾ നഷ്ടമാക്കുന്നതായും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രിൻസിപ്പൽമാർ മോണിറ്ററിങ് നടത്തണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

 അതിന് പുറമെ റീജ്യനൽ ഡപ്യൂട്ടി ഡയരക്ടർമാർ ഇടവി ട്ട് സ്കൂളുകളിൽ സന്ദർശനം നടത്തി ഇത്തരം കാര്യങ്ങൾ നടക്കു ന്നില്ലെന്ന് ഉറപ്പുവരുത്തണം. കൂടാതെ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ പ്രതികരണങ്ങൾ ആർ.ഡി.ഡിമാർ ആരായേണ്ടതുമാണെന്നും സർക്കുലറിൽ പറയുന്നുണ്ട്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  7 hours ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  7 hours ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  7 hours ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  7 hours ago
No Image

മിന്നൽ പ്രളയത്തിൽപ്പെട്ട കാറിൽ നിന്ന് പ്രവാസികളെ രക്ഷപ്പെടുത്തി; സഊദി യുവാക്കളുടെ സാഹസികതയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ

Saudi-arabia
  •  7 hours ago
No Image

ബിഹാര്‍ നിയമസഭ പ്രതിപക്ഷ നേതാവായി തേജസ്വി യാദവിനെ തെരഞ്ഞെടുത്തു

National
  •  7 hours ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി അറസ്റ്റില്‍; മരണ സഖ്യ 15 ആയി ഉയര്‍ന്നു

National
  •  8 hours ago
No Image

സിപിഐ വിട്ട് പത്തനംതിട്ട മുൻ ജില്ലാ പഞ്ചായത്ത് അംഗം; കോൺഗ്രസ് സ്ഥാനാർഥിയായി പള്ളിക്കലിൽ മത്സരിക്കും

Kerala
  •  8 hours ago
No Image

ബിഎൽഒ അനീഷ് ജോർജിന്റെ മരണം: ജോലിഭാരം മാത്രമല്ല, സിപിഐഎം ഭീഷണിയുമുണ്ടെന്ന് കോൺഗ്രസ്

Kerala
  •  9 hours ago
No Image

ടിക്കറ്റ് നിരക്കിലെ ഇളവ് നേടാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയത് വീല്‍ച്ചെയറിൽ; വീഡിയോ വൈറല്‍, പക്ഷേ...

Kuwait
  •  9 hours ago