94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു
ദുബൈ: ദുബൈയിലെ ജനറൽ ഡയരക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആഭി മഖ്യത്തിൽ 94-മത് സഊദി അറേബ്യൻ ദേശീയ ദിനം ശ്രദ്ധേയമായി ആഘോഷിച്ചു. ആഘോഷ ഭാഗമായി നിരവധി പരിപാടികളും പ്രവർത്തനങ്ങളും ദുബൈ എയർപോർട്ടിൽ സംഘടിപ്പിച്ചു.
യു.എ.ഇ - സഊദി ബന്ധത്തിന്റെ ശക്തിയും സാഹോദര്യവും മുന്നോട്ട് വയ്ക്കുന്ന ഈ ദിനാഘോഷത്തിൽ, സ്മാർട്ട് ഗേറ്റുകൾ പച്ച നിറത്തിൽ പ്രകാശിപ്പിച്ചതും കാർട്ടൂൺ കഥാപാത്രങ്ങളായ സാലമും സലാമയും കുട്ടികളെ ആകർഷിച്ചും ഏറെ ശ്രദ്ധ നേടി. ദുബൈ എയർപോർട്ടിലെ പാസ്പോർട്ട് കൺട്രോൾ മേഖലയിൽ സഊദി സന്ദർശക്കരെ പൂക്കളും അറബികോഫിയും ഈത്തപ്പഴവും നൽകിയാണ് രാജ്യത്തേക്ക് വരവേറ്റത് എയർപോർട്ടിലെ മുൻനിര ഉദ്വോഗസ്ഥർ ഇരു രാജ്യങ്ങളുടെയും പതാകകൾ പതിച്ച ഷോളുകളും അണിഞ്ഞിരുന്നു. കൂടാതെ, സന്ദർശകരുടെ പാസ്പോർട്ടിൽ "#UAE_Saudi_Together_ Forever" എന്ന് മുദ്ര ചെയ്ത പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ചു നൽകി.
അവർക്ക് യു.എ.ഇ ടെലി കോം കമ്പനിയായ ഡുവിന്റെ സൗജന്യ സിം കാർഡും സമ്മാന ബോക്സുകളും നൽകി. ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി യു.എ.ഇ സഊദി സൗഹൃദത്തിന്റെ ആഴവും തന്ത്രപരമായ പങ്കാളിത്തവും എടുത്തു പറഞ്ഞു. സഊദി സന്ദർശകർക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ളബന്ധം വളരെ ശക്തമാണെന്നും അദേഹം കൂട്ടിചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."