വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും
ബെംഗളൂരു: ഗംഗാവലിപ്പുഴയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല. വടം പൊട്ടിയതിനാലാണ് ലോറി കയറ്റാന്‍ കഴിയാത്തത്. നാളെ രാവിലെ 8 മണിയോടെ വീണ്ടും ശ്രമം തുടരും. ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം കാര്‍വാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയില്‍ നിന്ന് കണ്ടെത്തിയത്. 72 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്താനായത്. ലോറിയുടെ ക്യാബിനുള്ളില്‍ നിന്ന് അര്‍ജുന്റെ മൃതദേഹവും ലഭിച്ചിരുന്നു. പുഴയില്‍ 12 മീറ്റര്‍ ആഴത്തിലാണ് ലോറി കിടന്നിരുന്നത്. ലോറി പുഴയില്‍ നിന്ന് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ വടം പൊട്ടിയതിനാല്‍ ദൗത്യം നാളെ വീണ്ടും ആരംഭിക്കും.
അതേസമയം ലോറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തും. ഡി.എന്‍.എ പരിശോധന നടത്തണമെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനക്ക് ശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരും. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മറ്റന്നാളോടെ മൃതദേഹം കോഴിക്കോട്ട് എത്തിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജില്ല കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായുള്ള മുഴുവന്‍ ചെലവും വഹിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
The rope broke Arjuns lorry could not land The mission will continue tomorrow
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."