HOME
DETAILS

ജില്ലയില്‍ ലഹരിക്കെതിരേ ജനമൈത്രി എക്‌സൈസ്

  
Web Desk
April 12 2017 | 22:04 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b2%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87



കല്‍പ്പറ്റ: ജില്ലയില്‍ ലഹരിക്കെതിരായ ജനമൈത്രി എക്‌സൈസിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കലക്ടറുടെ നിര്‍ദേശം.
ലഹരി ഉപയോഗത്തിനെതിരെ ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് ബോധവല്‍കരണ ക്ലാസ്സുകളും പരിപാടികളും നടത്തുന്ന ജനമൈത്രി എക്‌സൈസ് പ്രവര്‍ത്തനം ജില്ലയൊട്ടാകെ വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നതായി ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനിയാണ് ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗത്തില്‍ പറഞ്ഞത്. നിലവില്‍ മാനന്തവാടി താലൂക്കില്‍ മാത്രമാണ് ജനമൈത്രി എക്‌സൈസ് പ്രവര്‍ത്തിക്കുന്നത്. കോളനിവാസികള്‍ക്കിടയില്‍ ലഹരിക്കെതിരെ മികച്ച രീതിയില്‍ ബോധവല്‍കരണം നടത്താനും പരമാവധി ആളുകളെ പിന്തിരിപ്പിക്കാനും കോളനികളില്‍ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും ജനമൈത്രി പ്രവര്‍ത്തനത്തിലൂടെ സാധ്യമാകുന്നതായി അദ്ദേഹം വിലയിരുത്തി.
വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് അതിര്‍ത്തി കടന്ന് ലഹരിവസ്തുക്കള്‍ ജില്ലയിലെത്താനുള്ള സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് വാഹന പരിശോധന കര്‍ശനമാക്കും. എക്‌സൈസ്-ട്രൈബല്‍-പൊലിസ്-റവന്യൂ-വനം വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത റെയ്ഡുകള്‍ നടത്തും. കോളനികളിലെ ലഹരി വില്‍പന സംബന്ധിച്ച രഹസ്യവിവരം നല്‍കാന്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍, ജനകീയ കമ്മിറ്റി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. രാത്രിയില്‍ ഊടുവഴികളില്‍ വാഹനപരിശോധന കര്‍ശനമാക്കും. സീസണ്‍ പ്രമാണിച്ച് വ്യാജമദ്യലോബികള്‍ വ്യാജമദ്യ ഉല്‍പാദനവും കടത്തും വ്യാപകമാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് എക്‌സൈസ് വകുപ്പ് ശക്തമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  6 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  7 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  7 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  7 days ago
No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  7 days ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  7 days ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  7 days ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  7 days ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  7 days ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  7 days ago