ജമാൽ ഖശോഖി വധം: വിചാരണ നടപടികൾ തുടരുന്നുവെന്നു സഊദി
റിയാദ്: ആഗോള തലത്തിൽ ഏറെ വിവാദമാകുകയും സഊദിയെ ഏറെ പ്രതിരോധത്തിലാക്കുകയും ചെയ്ത സഊദി മാധ്യമ പ്രവർത്തകൻ ജമാൽ ഖശോഖി വധത്തിൽ പ്രതികൾക്കെതിരെയുള്ള വിചാരണ നടപടികൾ തുടരുകയാണെന്ന് സഊദി അറേബ്യ വ്യക്തമാക്കി. കേസ് വിചാരണ നടപടികൾ തുടരുകയാണെന്നും പ്രതികളെ കോടതിയിൽ ഹാജരാക്കി മൂന്ന് തവണ വാദം കേട്ടതായും യു എൻ മനുഷ്യാവകാശ കൗൺസിലിൽ സഊദി പ്രതിനിധി സഊദി മനുഷ്യാവകാശ കമ്മീഷൻ തലവൻ ബന്ദർ ബിൻ മുഹമ്മദ് അൽ ഐബാൻ ആണ് വ്യക്തമാക്കിയത്.
ഇവരുടെ വക്കീൽ മുഖാന്തിരമാണ് കേസ് വാദിക്കാൻ സൗകര്യം ഒരുക്കിയതെന്നും വ്യക്തമാക്കിയ അദ്ദേഹം വിചാരണ നേരിടുന്നവരുടെ പേര് വിവരങ്ങളോ മറ്റു വിശദീകരണങ്ങളോ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ അന്താരാഷ്ട്ര അന്വേഷണവും സഊദി നിരസിച്ചു. അന്താരാഷ്ട്ര നിയമം അനുസരിച്ചാണ് സഊദി ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുന്നതെന്നും എല്ലാം സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനീവ ഫോറത്തിൽ സൗദി അറേബ്യയുടെ ഭാഗം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സഊദിയുടെ ആഭ്യന്തര ആഭ്യന്തര കാര്യത്തിൽ വിദേശ ഇടപെടലുകൾ അനുവദിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒക്ടോബറിൽ തുർക്കിയിലെ ഇസ്‌താംബൂളിലെ സഊദി കോൺസുലേറ്റിൽ വെച്ചു കൊല്ലപ്പെട്ടതിനെ തുടർന്ന് സഊദിക്കെതിരെയും കൊലപാതകത്തിൽ പങ്കുണ്ടെന്നാരോപിച്ചു സഊദി കിരീടാവകാശിയെയും ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു ജമാൽ ഖശോഖി വധം. സംഭവത്തിൽ പ്രതികളായവരെ പിടി കൂടുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് സഊദി പബ്ലിക് പ്രോസിക്യട്ടർ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
കഷോഗി വിഷയത്തിൽ യുഎൻ നേതൃത്വത്തിൽ അന്വേഷണം ആവശ്യപ്പെട്ട് 36 രാജ്യങ്ങൾ കഴിഞ്ഞയാഴ്ച സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നു. വിഷയത്തിൽ സൗദി പബ്ലിക് പ്രോസിക്യൂട്ടർ വക്താവ് കഴിഞ്ഞ വർഷം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 11 സൗദികൾ ആണ് സംഭവത്തിൽ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."