ഉദ്യോഗസ്ഥ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം: വി.എസ് സുനില്‍ കുമാര്‍
കയ്പമംഗലം: കേരളത്തിന്റെ വികസനം സാധ്യമാക്കണമെങ്കില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍.
കയ്പമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തമ്മില്‍ നല്ല ബന്ധമുണ്ടെങ്കിലേ വികസനം നടക്കുകയുള്ളു. കൃഷി വകുപ്പിലെ 187 പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ എല്ലാ വര്‍ഷവും കര്‍ഷക സഭകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.ഇ.ടി ടൈസണ്‍ എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് ബാബു, മുന്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം അഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി കെ.ബി മുഹമ്മദ് റഫീഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില വേണി സംസാരിച്ചു.
ദേശീയ പുരസ്‌കാരം നേടിയ ഗ്രാമ ലക്ഷ്മി കുടുംബശ്രീ അംഗങ്ങളേയും സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ കേരളം പുരസ്‌കാരം നേടിയ കയ്പമംഗലം പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍കരെയും മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി വഴിയമ്പലം സെന്ററില്‍ നിന്നും ഘോഷയാത്രയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."