ഹജ്ജ് സര്‍വിസ്:
സഊദി എയര്‍ലൈന്‍സ് കരിപ്പൂരില്‍ പരിശോധന നടത്തി
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസും കൂടുതല്‍ വലിയ വിമാനങ്ങളും ആരംഭിക്കുന്നതിന് മുന്നോടിയായി സഊദി എയര്‍ലൈന്‍സ് ഓപ്പറേഷന് വിഭാഗം വിമാനത്താവളത്തില്‍ പരിശോധന നടത്തി. ഇന്ത്യയിലെ സഊദി എയര്‍ലൈന്‍സ് ഓപ്പറേഷന് വിഭാഗം മേധാവി പരേഷ് ശിരസ്കറാണ് ഇന്നലെ കരിപ്പൂരില്‍ പരിശോധന നടത്തിയത്.
കരിപ്പൂരില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ സഊദി എയര്‍ലൈന്‍സാണ് ഏറ്റെടുത്തത്. ഇതിന് പുറമെ എ 330, 777 കാറ്റഗറികളില്‍പ്പെട്ട കൂടുതല്‍ വലിയ വിമാന സര്‍വിസ് തുടങ്ങാനും സഊദി എയര്‍ലൈന്‍സിന് പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായുള്ള സുരക്ഷാ പരിശോധനകള്‍ക്കായാണ് കരിപ്പൂരിലെത്തിയത്. ഹജ്ജ് സര്‍വിസുകള്‍ക്ക് സഊദി എയര്‍ലൈന്‍സ് വലിയ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. നിലവില്‍ കരിപ്പൂരില്‍നിന്ന് വലിയ വിമാന സര്‍വിസിന് അനുമതി ലഭിച്ചത് സഊദി എയര്‍ലൈന്‍സിന് മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."