HOME
DETAILS

ഹൈകോടതിയില്‍ ഫയലുകള്‍ കാണാതായ സംഭവം: രഹസ്യരേഖകള്‍ കടത്തിയത് ഒരേ അഴിമതി ലോബിയെന്ന്

  
backup
June 26, 2018 | 7:23 AM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab%e0%b4%af%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be

 

 




.


ചിറ്റൂര്‍: ഹൈക്കോടതിയില്‍ നിന്നും വിജിലന്‍സ് ആസ്ഥാനത്തു നിന്നും മലബാര്‍ സിമന്റ്‌സില്‍ നിന്നും രഹസ്യരേഖകള്‍ കടത്തിയത് ഒരേ അഴിമതി ലോബിയെന്ന് ശശീന്ദ്രന്റെ സഹോദരന്‍. മലബാര്‍ സിമന്റ്‌സിലെ അഴിമതിയെ എതിര്‍ത്തതിന്റെ ഫലമായി മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രനും രണ്ടു മക്കളും ദുരൂഹ രീതിയില്‍കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ അന്വഷണത്തിന്റെ ഭാഗമായി വിവാദ വ്യസായിയുടെ കോയമ്പത്തൂരിലുള്ള ഓഫിസില്‍ നിന്നും വീട്ടിലും മറ്റും 2012ഒക്ടാബര്‍ 10 ന് സി.ബി.ഐ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത മലബാര്‍ സിമന്റസിലെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട നിരവധി രഹസ്യ രേഖകള്‍ വിജിലന്‍സ് ആസ്ഥാ നത്തു നിന്നും ഉന്നത വിജിലന്‍സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാറ്റിയതായി ശശീന്ദ്രന്റെ സഹോദരന്‍ സനല്‍കുമാര്‍
സുപ്രഭാതത്തോടു പറഞ്ഞു. മലബാര്‍ സിമന്റ്‌സില്‍ നിന്നുള്ള രേഖകള്‍ ചില ജീവനക്കാരുടെ സഹായത്തോടെയും അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ ഫയലുകള്‍ കൈക്കലാക്കുകയാണ് ഉണ്ടായത്. ഇതില്‍ അതീവ രഹസ്യ സ്വഭാവമുള്ള നാല് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകള്‍, വിജിലന്‍സ് അന്വേഷണ ഓഫിസറുടെയും നിയമവിദഗ്ധരുടെയും അഭിപ്രായങ്ങളുടെ പകര്‍പ്പുകള്‍, മലബാര്‍ സിമന്റ്‌സിലെ എം.ഡിക്കയച്ച ഔദ്യോഗികസര്‍ക്കാര്‍ കത്തിടപാടുകളുടെ ഒറിജിനല്‍ കത്തുകള്‍, എം.ഡി.യുടെയും മറ്റും ലറ്റര്‍ പാഡുകളും സീലുകളും, മലബാര്‍ സിമന്റ്‌റ്‌സ് അനധികൃത ഇടപാടുമായും ശശീന്ദ്രനുമായും ബന്ധപ്പെട്ട വിവരങ്ങള്‍, സി.ഡി.കള്‍, മലബാര്‍ സിമന്റ്‌സിലെ നിരവധി ഒറിജിനല്‍ ഫയലുകളും റജിസ്റ്ററുകളും ഉള്‍പ്പെടുന്നുണ്ടെന്ന് സി.ബി.ഐയില്‍ നിന്ന് കോടതി വഴിശശീന്ദ്രന്റെ സഹോദരന്‍ ഡോ.വി.സനല്‍കുമാറിനു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പനി സെക്രട്ടറി വി.ശശീന്ദ്രന്റെ ഓഫീസ് മുറിയില്‍ നിന്ന് 2010 അവസാനം ഓഫിസ് രേഖകള്‍ സമാന രീതിയില്‍ കാണാതായി രുന്നു. ശശീന്ദ്രന്റെ എതിര്‍പ്പ് മറികടന്ന് വി.എം.രാധാകൃഷ്ണനും അവിഹിത രീതിയില്‍ നിയമനം ലഭിച്ചമുന്‍ എം.ഡി. സുന്ദരമൂര്‍ത്തിയും പേഴ്‌സണല്‍ സെക്രട്ടറിയായി രാധാകൃഷ്ണന്റെ കൂട്ടാളിയായസൂര്യനാരായണനെ ശശീന്ദ്രന്റെ ക്യാബിനകത്ത് നിയമിച്ചതിനു ശേഷമാണ് അവിടെ സൂക്ഷിച്ചിരുന്ന ഒറിജിനല്‍ ഫയലുകള്‍ കാണാതായത് ശശീന്ദ്രന്റെ ശ്രദ്ധയില്‍പെട്ടത്.
പിന്നീട് ഇതേ ഒറിജിനല്‍ ഫയലുകള്‍ ഹാജരാക്കണമെന്ന് പറഞ്ഞാണ് എം.ഡി.യായസുന്ദരമൂര്‍ത്തി ഒരു മാസത്തിനകം 34 മെമ്മോകള്‍ ശശീന്ദ്രന് നല്‍കുകയും സൂക്ഷിച്ചിരുന്ന ഫോട്ടോ സ്റ്റാറ്റ്പകര്‍പ്പുകള്‍ സ്വീകരിക്കാതെ ഒറിജിനല്‍ ഫയല്‍ തന്നെ ആവശ്യപ്പെട്ട് പിന്നീട് കമ്പനിയില്‍ നിന്ന് പുറത്താക്കുമെന്നു ഭീഷണിപ്പെടുത്തി മൂന്നു മാസത്തെ സമയം നല്‍കാതെ രാജിക്കത്ത് നല്‍കാന്‍ നിര്‍ബന്ധിച്ച് എഴുതി വാങ്ങുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു .അതിനു ശേഷമാണ് ശശീന്ദ്രനെയും മക്കളെയും വീണ്ടും പുനര്‍നിര്‍മന ഉത്തരവ് നല്‍കാനെന്ന പേരില്‍ ചില കമ്പനി ഉദ്യോഗ സ്ഥരും ഗുണ്ടകളും വീട്ടില്‍ വന്ന് ശശീന്ദ്രനെയും മക്കളെയും കെട്ടി തൂക്കി കൊലപ്പെടുത്തിയതെന്ന് ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. ഈ വിവരം അറിയാവുന്ന മലബാര്‍ സിമന്റ് സിലെ ഗേറ്റ് കീപ്പര്‍, ശശീന്ദ്രന്റെ വീടിന്നടുത്തുള്ള കമ്പനി ഉദ്യോഗസ്ഥന്‍, ഈ വിവരം നല്‍കിയ സൂര്യനാരായണന്റെ സഹോദരന്‍ സതീന്ദ്രകുമാര്‍ എന്നീ മൂന്നു പേര്‍ ഒരു വര്‍ഷത്തിന്നകം ദുരൂഹ രീതിയില്‍ മരണപ്പെട്ടിരുന്നു. ഇവയെക്കുറിച്ച് കാര്യമായ അന്വേഷണവും ഉണ്ടായില്ലെന്ന് ശശീന്ദ്രന്‍ ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. കോയമ്പത്തൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റില്‍ വച്ച് അര്‍ധരാത്രി പ്രൈവററ് ബസ് കയറ്റി സതീന്ദ്രകുമാറിനെ കൊന്ന കേസ് അന്വേഷിച്ച തമിഴ്‌നാട് പൊലിസ് ഉദ്യോഗസ്ഥന്‍ സമ്മര്‍ദം സഹിക്കാതെ ആത്മ ഹത്യാശ്രമം നടത്തുകയും മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അസുഖത്തോടെ അന്വേഷണം അട്ടിമറിക്കപ്പെടുകയും ഗള്‍ഫിലേക്കു കടത്തിയ ബസ് ഡ്രൈവര്‍ പിന്നീട് മരണപ്പെടുകയും ചെയ്തു. സതീന്ദ്രകുമാറിന്റെ മരണം അന്വേഷിക്കണമെന്ന ഭാര്യ ലക്ഷ്മീ ഭായിയുടെ കേസ് ഹൈക്കോടതിയില്‍ ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല.ശശീന്ദ്രന്റെ ഓഫീസില്‍ നിന്നും മോഷ്ടിച്ച ഒറിജിനല്‍ഫയലുകളും വിവാദ വ്യവസായിയുടെ വീട്ടില്‍ നിന്ന് സി.ബി.ഐ പിടിച്ചെടുത്തിരുന്നു. ഇതില്‍ മേല്‍ യാതൊരു നടപടിയും ഉണ്ടായതുമില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തു നിന്നും മലബാര്‍ സിമന്റ്‌സ് ശശീന്ദ്രന്റെ കാബിനില്‍ നിന്നും രഹസ്യസ്വഭാവ മുള്ള രേഖകള്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനും അഴിമതി ലോബിക്കും വേണ്ടികടത്തി കൊണ്ട് പോയ അതേ ശക്തികള്‍ തന്നെയാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് ശശീന്ദ്രന്റെ ദുരൂഹ മരണവും മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ മോഷ്ടിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച പരാതിയും ഹൈക്കോടതി ചീഫ് ജസ്റ്റീസിനുംരജിസ്ട്രാര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ശശീന്ദ്രന്റെ സഹോദരന്‍ ഡോ.വി. സനല്‍കുമാര്‍ സുപ്രഭാതത്തോടു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നതിന് ഔദ്യോഗിക പ്രഖ്യാപനം ആവശ്യമില്ല; ഭാരതവും ഹിന്ദുവും പര്യായപദങ്ങളെന്നും മോഹന്‍ ഭാഗവത്

National
  •  11 minutes ago
No Image

ജാർഖണ്ഡ് വിധാൻസഭ നിയമനക്കേസ്; രാഷ്ട്രീയക്കളിക്ക് അധികാരം ഉപയോഗിക്കുന്നു, സി.ബി.ഐക്കെതിരേ രൂക്ഷവിമർശനവുമായി സുപ്രിംകോടതി

National
  •  an hour ago
No Image

എസ്.ഐ.ആർ: സമയം വെട്ടിക്കുറച്ച നിർദേശം പിൻവലിച്ച് മലപ്പുറം കലക്ടർ

Kerala
  •  an hour ago
No Image

മെട്രോയില്‍ ഹൃദയവുമായി മെഡിക്കല്‍ സംഘത്തിന്റെ യാത്ര; ഈ തിരക്കുള്ള ട്രാഫിക്കില്‍ ഒന്നും നടക്കില്ല-  25 മിനിറ്റില്‍ 20 കി. മീ താണ്ടി ലക്ഷ്യത്തില്‍

Kerala
  •  an hour ago
No Image

എസ്.ഐ.ആറിനെതിരെ സി.പി.എമ്മും സുപ്രിം കോടതിയില്‍ 

National
  •  2 hours ago
No Image

ബിഹാര്‍: മുസ്ലിം ജനസംഖ്യ 17; എം.എല്‍.എമാരുടെ പങ്കാളിത്തം 4.5 ശതമാനം

National
  •  2 hours ago
No Image

'ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഹിന്ദു സംഘടനയേക്കാളും മുസ്ലിം സംഘടനകള്‍ ഒപ്പമുണ്ട്...'; ഇസ്ലാംഭീതിക്ക് മറുപടിയായി അജിത് ഡോവലിന്റെ പഴയ വിഡിയോ 

National
  •  3 hours ago
No Image

കേരളത്തിലെ എസ്ഐആർ റദ്ദാക്കണം; സുപ്രീം കോടതിയിൽ ഹര്ജിയുമായി സിപിഎം

Kerala
  •  3 hours ago
No Image

വാഹന ഫിറ്റ്‌നസ് പരിശോധനാ ഫീസ് കേന്ദ്രസര്‍ക്കാര്‍ പത്തിരട്ടി വര്‍ദ്ധിപ്പിച്ചു; 10 വര്‍ഷം പഴക്കമുള്ള  വാഹനങ്ങള്‍ക്കും ഉയര്‍ന്ന നിരക്ക്

National
  •  4 hours ago
No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  11 hours ago