HOME
DETAILS

മുനമ്പം മനുഷ്യക്കടത്ത് ഗുരുതര കുറ്റമെന്ന് ഹൈക്കോടതി

  
backup
March 15, 2019 | 11:14 PM

%e0%b4%ae%e0%b5%81%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-2

കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് ഗുരുതരമായ കുറ്റമെന്ന് ഹൈക്കോടതി. രാജ്യ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കാര്യമാണ് മനുഷ്യക്കടത്തെന്നും എന്തു കൊണ്ടാണ് ഇതിന്റെ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കാത്തതെന്നും അന്വേഷണത്തിന് പൊലിസിന് വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു.
ജോലിയും ശമ്പളവും സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ആളുകളെ കടത്തുമ്പോള്‍ നമ്മുടെ രാജ്യത്തിന്റെ ചിത്രങ്ങളും മറ്റു വിവരങ്ങളും പുറത്തേക്ക് കടത്തിവിടുന്നുണ്ടോയെന്ന് എങ്ങനെ അറിയാനാകുമെന്നും ഹൈക്കോടതി ആരാഞ്ഞു.
ശ്രീലങ്കക്കാരടക്കം നൂറോളം ആളുകളെ അറേബ്യന്‍ കടലിലൂടെ പുറം നാട്ടിലേക്ക് കടത്തിയ ബോട്ടിന്റെ ഉടമ തിരുവനന്തപുരം സ്വദേശി അനില്‍ കുമാറിന്റെയും ഡല്‍ഹി സ്വദേശി രാജയുടെയും ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് ബി.സുധീന്ദ്രകുമാര്‍ പരിഗണിച്ചത്.
മുനമ്പത്തുനിന്നും ആളുകളെ കടത്തിയത് നിയമവിരുദ്ധ കുടിയേറ്റമാണെന്നും മനുഷ്യക്കടത്തിന് തെളിവില്ലെന്നും കാണിച്ച് പൊലിസ് നല്‍കിയ റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. മനുഷ്യക്കടത്തല്ലെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് ഏതു സാഹചര്യത്തിലാണെന്ന് വ്യക്തമാക്കാനും തിങ്കളാഴ്ചക്കകം വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു.
ഇരകളെ ചോദ്യം ചെയ്യാതെ എങ്ങനെയാണ് മനുഷ്യക്കടത്തല്ലെന്ന നിഗമനത്തില്‍ എത്തിയതെന്ന് കോടതി ചോദിച്ചു. ഫോറിനേഴ്‌സ് ആക്ട്, എമിഗ്രേഷന്‍ ആക്ട്, പാസ്‌പോര്‍ട് ആക്ട്, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളത്. മുനമ്പത്തുനിന്നും ദയാമാതാ 2 എന്ന പേരുള്ള ബോട്ടില്‍ ജനുവരി ഏഴിനാണ് ആളുകളെ കടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago