ജിദ്ദ ഇസ്‌ലാമിക് സെന്റര്‍ ചരിത്ര പഠനയാത്ര നവ്യാനുഭവമായി
ജിദ്ദ: പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ജിദ്ദ ഇസ്‌ലാമിക് സെന്റര്‍ ചരിത്ര പഠനയാത്ര സംഘടിപ്പിച്ചു. മരുഭൂമിയിലെ ചരിത്ര ശേഷിപ്പുകളുടെ ബാക്കി പത്രം തേടിയുള്ള മൂന്നു ദിവസത്തെ യാത്ര കുടുംബിനികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് നവ്യാനുഭവമായി.
രണ്ടു ബസുകളിലായി പുറപ്പെട്ട നൂറോളം വരുന്ന സംഘം മൂസാ നബിയുടെയും ഷുഹൈബ് നബിയുടെയും ജനതയുമായി ബനധപ്പെട്ട ത്വീബ് ഇസ്മു, മാഗ്‌ന, അല്‍ ഹഖല്‍, തയ്മ, മുസല്ല മൂസാ, ഐന്‍ മൂസാ, അഖബാ ഉള്‍ക്കടല്‍ ,തബൂക്കിലെ മസ്ജിദ് റസൂല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളും പിന്നീട് ഖൈബര്‍ യുദ്ധ ഭൂമിയും സന്ദര്‍ശിച്ചു മദീന വഴി ജിദ്ദയില്‍ മടങ്ങിയെത്തി.
മുസ്തഫ ഹുദവി കൊടക്കാട്, നജ്മുദ്ധീന്‍ ഹുദവി കൊണ്ടോട്ടി തുടങ്ങിയവര്‍ ചരിത്ര വിശദീകരണം ഏറെ വിജ്ഞാനപ്രദമായി.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, എം.സി സുബൈര്‍ ഹുദവി പട്ടാമ്പി, അബ്ദുറഹ്മാന്‍ അയക്കോടന്‍, ജാബിര്‍ കടമേരി, ദില്‍ഷാദ് കാടാമ്പുഴ, ഫിറോസ് പരതക്കാട്, മുഹമ്മദ്, അബ്ബാസ് തറയിട്ടാല്‍, മുസ്തഫ, മൊയ്ദീന്‍ കുട്ടി അരിമ്പ്ര തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."