ഫോര്‍മാലിന്‍ ഉപയോഗിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍
കൊല്ലം: കേരള തീരത്തുനിന്ന് പിടിക്കുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിന്‍ ഉപയോഗിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൊല്ലം തീരത്തുനിന്ന് പോകുന്ന മത്സ്യബന്ധന ബോട്ടുകള്‍ പരമാവധി കടലില്‍ കഴിയുന്നത് ഒരാഴ്ചയാണ്. പിടിക്കുന്ന മത്സ്യങ്ങള്‍ അപ്പോള്‍ത്തന്നെ ഇനം തിരിച്ച് ഐസിട്ട് അറകളിലേക്ക് മാറ്റും. കയറ്റുമതി നിലവാരത്തെ ബാധിക്കുമെന്നതിനാല്‍ രാസവസ്തുക്കള്‍ ഉപയോഗിക്കാറില്ല. കാലങ്ങളായി തുടരുന്ന ഇന്തോ-നോര്‍വീജിയന്‍ രീതി അനുസരിച്ചുള്ള ഐസിങ് അല്ലാതെ ബദല്‍ മാര്‍ഗം കണ്ടെത്താനായിട്ടില്ലെന്നും ബോട്ട് ഉടമകള്‍ പറയുന്നു. ചെമ്മീന്‍ പോലുള്ള ആഴക്കടല്‍ മത്സ്യങ്ങള്‍ കയറ്റുമതി സാധ്യത ഉള്ളതാണ്. അഞ്ച് ദിവസം കഴിഞ്ഞാല്‍ മീനിന്റെ വയറില്‍ ബാക്ടീരിയ ഉണ്ടാകും. ഇത് മീന്‍ വേഗം അഴുകാന്‍ കാരണമാകും. അതിനും കരയില്‍ എത്തിക്കുകയാണ് ചെയ്യുന്നതെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."