'അത്ര നിസാരമായി കാണാനാവില്ല'
കൊവിഡിന് പിന്നില്‍ ചൈനയെന്നാവര്‍ത്തിച്ച് ട്രംപ്
വാഷിങ്ടണ്‍: ലോകത്താകമാനം പടര്‍ന്നുപിടിച്ച കൊവിഡിന് പിന്നില്‍ ചൈനയാണെന്ന് ആവര്‍ത്തിച്ചും ഇത് അത്ര നിസാരമായി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച മിഷിഗണില്‍ നടന്ന ആഫ്രിക്കന്‍-അമേരിക്കന്‍ നേതാക്കളുമായുള്ള സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് ചൈനയില്‍ നിന്ന് വന്നതാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ അത്ര സന്തുഷ്ടരല്ല. ഞങ്ങള്‍ ഒപ്പുവച്ച കരാറിന്റെ മഷിയുണങ്ങി തുടങ്ങിയിട്ടില്ല. അതിനുമുന്നെ ഇത് ) കൊവിഡ്) വന്നു. ഇത് അത്ര നിസാരമായി കാണാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല,' ട്രംപ് പറഞ്ഞു. എന്നാല്‍ കൊവിഡിനു പിന്നില്‍ ചൈനയാണെന്ന് നിരന്തരം ആരോപിക്കുന്ന ട്രംപ് എന്ത് നടപടിയാണ് ചൈനയ്‌ക്കെതിരേ സ്വീകരിക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല.
കൊവിഡ് മഹാമാരിക്ക് കാരണം കമ്മ്യൂണിസ്റ്റ് ചൈനയാണെന്നും അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളുമാണ് ഇത്രയധികം അമേരിക്കക്കാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും സെനറ്റര്‍ ടെഡ് ക്രൂസും പറഞ്ഞു.
കൊറോണയെ നിയന്ത്രിക്കാന്‍ സാധിക്കാത്തത് ചൈനയുടെ കഴിവില്ലായ്മയാണെന്ന് നേരത്തെ ട്രംപ് വിമര്‍ശിച്ചിരുന്നു. യു.എസില്‍ 1.6 ദശലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 94,000 ത്തിലധികം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
രാജ്യത്ത് രോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്തതില്‍ ട്രംപ് ഭരണകൂടം ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."