HOME
DETAILS

കരമന കൊലപാതകം: പൊലിസിനെതിരേ അനന്തുവിന്റെ ബന്ധുക്കള്‍ രംഗത്ത്

  
backup
March 17, 2019 | 12:36 AM

%e0%b4%95%e0%b4%b0%e0%b4%ae%e0%b4%a8-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be%e0%b4%a4%e0%b4%95%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4

തിരുവനന്തപുരം: കരമനയില്‍ കാഞ്ചിറവിള സ്വദേശി അനന്തുവിനെ ഒരുസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പൊലിസിനെതിരേ ഗുരുതര ആരോപണവുമായി അനന്തുവിന്റെ അമ്മയും അമ്മൂമ്മയും രംഗത്ത്.
കാലുപിടിച്ച് പറഞ്ഞിട്ടും പൊലിസ് കാര്യമായി അന്വേഷിച്ചില്ല. തട്ടിക്കൊണ്ടുപോയപ്പോള്‍ തന്നെ പരാതിപ്പെട്ടിരുന്നു.
പൊലിസ് ശ്രമിച്ചെങ്കില്‍ കൊലപാതകം ഒഴിവാക്കാമായിരുന്നെന്നും അവര്‍ പറഞ്ഞു. പൊലിസിനെതിരേ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് അനന്തുവിന്റെ കുടുംബവും രംഗത്തെത്തുന്നത്.
പൊലിസ് സ്‌റ്റേഷന് സമീപത്തുനിന്നാണ് അനന്തുവിന്റെ മൃതദേഹം കിട്ടിയത്.
അനന്തുവിനെ കാണാനില്ലെന്ന് അറിഞ്ഞിട്ടും ഈ പ്രദേശത്ത് എന്തുകൊണ്ട് ഒരുതവണ പോലും അന്വേഷണം നടത്തിയില്ലെന്നാണ് ഉയരുന്ന ചോദ്യം.
ഈമാസം 11ന് വൈകിട്ട് 4.30നാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദനത്തിനുപയോഗിച്ചതായാണ് കണ്ടെത്തല്‍.
കൊലപാതകം നടന്ന ദിവസം പ്രതികളില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷം രഹസ്യകേന്ദ്രത്തില്‍വച്ച് നടന്നിരുന്നു. ഈ ആഘോഷത്തില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചിരുന്നു.
യുവാവിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയിട്ടും കൊലപ്പെടുത്തും മുന്‍പ് കണ്ടെത്താന്‍ കഴിയാത്തത് പൊലിസിന്റെ വീഴ്ചയാണെന്ന വിമര്‍ശനം ഉണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  a month ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  a month ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  a month ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  a month ago
No Image

ഡി.ആർ കോംഗോയ്‌ക്കെതിരെയുള്ള കളി മറന്നേക്കു; ഉസ്ബെക്കിസ്ഥാനെതിരെ സിആർ7-നെ കാത്തിരിക്കുന്നത് ഒന്നല്ല, രണ്ട് ഐതിഹാസിക റെക്കോർഡുകൾ!

Football
  •  a month ago
No Image

അഞ്ചാമത് ഖോർഫക്കാൻ മാമ്പഴോത്സവം ജൂൺ 26 മുതൽ; കാർഷിക വിപണനത്തിനും മത്സരങ്ങൾക്കുമായി ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  a month ago
No Image

ലഹരിവേട്ട തുടരുന്നു: നെടുമങ്ങാട്ട് 150 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ ക്ഷേത്ര പൂജാരിയെ ജാമ്യത്തിൽ വിട്ടു

Kerala
  •  a month ago
No Image

മൂത്രം കുടിപ്പിച്ചു, ഷോക്കടിപ്പിച്ചു; അശ്ലീലദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിലിങ്; മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച ആൾദൈവവും കൂട്ടാളികളും അറസ്റ്റിൽ

National
  •  a month ago
No Image

'ഒറ്റയ്ക്കുണ്ടാക്കിയ സാമ്രാജ്യത്തിൽ റൊണാൾഡോ ഒടുവിൽ ഒറ്റപ്പെട്ടുപോയി..'; പോർച്ചുഗൽ താരങ്ങൾക്കെതിരെ ആഞ്ഞടിച്ച് സി.കെ വിനീത്

Football
  •  a month ago
No Image

ജനങ്ങളിലേക്ക് അതിവേഗമെത്താൻ കൃത്രിമബുദ്ധി; യുഎഇയുടെ പുതിയ എഐ വക്താവായി 'സായിദ്'

uae
  •  a month ago