കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ കര്‍ഷകന് പരുക്ക്
പുല്‍പ്പള്ളി: കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ കര്‍ഷകന് പരിക്കേറ്റു. ചെതലയം റേഞ്ചിലെ പാതിരി വനത്തോട് ചേര്‍ന്ന കണ്ടാമലയിലെ ജോര്‍ജ് പറപ്പത്തിനാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന ജോര്‍ജിന്റെ നെല്‍കൃഷി പൂര്‍ണമായും നശിപ്പിച്ചു. ഇതിന് പുറമെ തെങ്ങ്, കമുക് എന്നിവയും നശിപ്പിച്ചു. വയലില്‍ ഇറങ്ങിയ കാട്ടാനയെ പാട്ടകൊട്ടി ഓടിക്കുന്നതിനിടെയാണ് കൈയ്ക്കും കാലിനും പരിക്കേറ്റത്.
വനാര്‍ത്തിയില്‍ സ്ഥാപിച്ച ഫെന്‍സിംഗും കിടങ്ങും തകര്‍ന്നതോടെ ആനകള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നത് പതിവായിരിക്കുകയാണ്. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭ പരിപാടികള്‍ നടത്തിയിട്ടും വനം വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കാന്‍ തയാറാകാത്തതാണ് കൃഷിനാശം രൂക്ഷമാകാന്‍ കാരണം. പകല്‍ പോലും കര്‍ഷകര്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കൃഷിയിടത്തില്‍ പതിവായിറങ്ങുന്ന ആനക്കൂട്ടങ്ങളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനം വകുപ്പ് തയാറാകാത്തതാണ് വന്യമൃഗശല്യം വര്‍ധിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."