HOME
DETAILS

ബോയിങ് മാക്‌സ് ദുരന്തം: 30 വിമാനങ്ങള്‍ വാങ്ങുന്നത് സഊദി നിര്‍ത്തിവച്ചു

  
backup
March 17, 2019 | 12:42 AM

%e0%b4%ac%e0%b5%8b%e0%b4%af%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%82-30-%e0%b4%b5

റിയാദ്: ബോയിങ് 737 മാക്‌സ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സഊദി വിമാനക്കമ്പനി വാങ്ങാന്‍ തീരുമാനിച്ച 30 വിമാനങ്ങളുടെ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ദുരന്തത്തിന്റെ അന്വേഷണം പൂര്‍ത്തിയായതിന് ശേഷമാണ് ഇനി വിമാനം വാങ്ങുന്ന കാര്യങ്ങളുമായി കമ്പനി മുന്നോട്ട് പോവുക. വിമാനം വാങ്ങുന്ന കാര്യത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്നോട്ട് പോകുന്നതായി ഫ്‌ളൈഡീല്‍ വിമാനക്കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വ്യക്തമാക്കി. സഊദി ദേശീയ വിമാനക്കമ്പനിയായ സഊദി എയര്‍ലൈന്‍സിന് കീഴിലുള്ള ബജറ്റ് വിമാനക്കമ്പനിയാണ് ഫ്‌ളൈഡീല്‍.
ബോയിങ് 737 മാക്‌സ് ശ്രേണിയില്‍പെട്ട വിമാനങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍ പെട്ടതിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് വിമാനം സര്‍വിസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട് വരുന്നതുവരെ വിമാനം വാങ്ങുന്നതില്‍ നിന്ന് താല്‍ക്കാലികമായി മാറി നില്‍ക്കുവാന്‍ ഫ്‌ളൈഡീല്‍ അധികൃതരെ പ്രേരിപ്പിച്ചത്.
കഴിഞ്ഞവര്‍ഷം ഇന്തോനേഷ്യയിലെ ലിയോണ്‍ എയര്‍ ജെറ്റ് വിമാനം അപകടത്തില്‍പെട്ട് അഞ്ചു മാസം തികയുന്നതിനിടെയാണ് നാല് ദിവസം മുന്‍പ് ഇതേ ശ്രേണിയില്‍പെട്ട എത്യോപ്യന്‍ എയറിന്റെ വിമാനം തകര്‍ന്നുവീണത്. ഇന്തോനേഷ്യയില്‍ 189 ആളുകളും എത്യോപ്യയില്‍ 157 ആളുകളും മരണപ്പെട്ടിരുന്നു.
ഇതേതുടര്‍ന്നാണ് സുരക്ഷ മുന്‍നിര്‍ത്തി വിവിധ ലോകരാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് ശ്രേണിയില്‍പെട്ട വിമാനങ്ങള്‍ സര്‍വിസ് നിര്‍ത്തിവച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  5 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  5 days ago