കറുത്ത വസ്ത്രവും ഷാളും ധരിച്ച് മുസ്‌ലിം ക്യാംപിലെത്തി ന്യൂസിലന്‍ഡ് പ്രധാനമന്ത്രി
ക്രിസ്റ്റ് ചര്‍ച്ച്: പള്ളികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിനിരയായ മുസ്‌ലിം സമുദായത്തെ നേരിട്ടു കണ്ട് പിന്തുണ അറിയിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്താ ആര്‍ഡേന്‍.
എന്നും കൂടെയുണ്ടാവുമെന്ന് അവര്‍ പറഞ്ഞു. ലിന്‍ലുഡിലെ താല്‍ക്കാലിക ക്യാംപിലെ മുസ്‌ലിംകളുമായാണ് ജസീന്ത കൂടിക്കാഴ്ച നടത്തിയത്. ഉപപ്രധാനമന്ത്രിക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് ജസീന്ത ക്യാംപിലെത്തിയത്. പര്‍ദപോലുള്ള കറുത്തവസ്ത്രവും തലയില്‍ ഷാളും ധരിച്ചാണ് ജസീന്ത ആശ്വാസവചനവുമായി മുസ്‌ലിംകളുടെ അടുത്തെത്തിയത്.
സംഭവത്തെ ഒരിക്കല്‍കൂടി അപലപിച്ച അവര്‍ രാജ്യം നിങ്ങളുടെ സങ്കടം മനസിലാക്കുന്നുവെന്നു പറഞ്ഞു. നിങ്ങള്‍ ഇപ്പോള്‍ എനിക്കൊപ്പമാണ്, എന്റെ കൂടെ ഉപപ്രധാനമന്ത്രിയും പാര്‍ലമെന്റംഗങ്ങളും ഉണ്ട്. രാജ്യം മൊത്തം നിങ്ങളുടെ വേദനയ്‌ക്കൊപ്പമാണ്. ഭീകരാക്രമണത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെയുണ്ട്. ഇനി എപ്പോഴെല്ലാം നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അപ്പോഴും ഞങ്ങള്‍ ഇവിടെയെത്തും.
എല്ലാവിഭാഗം ആളുകളെയും ഉള്‍ക്കൊള്ളുന്ന സംസ്‌കാരമാണ് ന്യൂസിലന്‍ഡിന്റെത്- ജസീന്ത പറഞ്ഞു.
തങ്ങള്‍ക്ക് എല്ലാവിധപിന്തുണയും നല്‍കിയ സര്‍ക്കാരിന് മുസ്‌ലിംകള്‍ നന്ദി അറിയിച്ചു. 'ഞങ്ങള്‍ ഇത്രയൊന്നും പ്രതീക്ഷിച്ചില്ല. എങ്കിലും ഞങ്ങള്‍ അതീവസന്തുഷ്ടരും കടപ്പാടുള്ളവരുമാണ്- പള്ളി കമ്മിറ്റി അംഗം ഹബീബുല്ല പറഞ്ഞു.
എല്ലാ മുസ്‌ലിംകള്‍ക്കും സ്‌നേഹവും
അനുകമ്പയും നല്‍കൂ: ട്രംപിനോട് ജസിന്ത
എല്ലാ മുസ്‌ലിംകള്‍ക്കും സ്‌നേഹവും അനുകമ്പയും നല്‍കൂവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്താ ആര്‍ഡേന്‍. പള്ളികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തിലുള്ള ട്രംപിന്റെ അനുശോചനത്തിനുള്ള മറുപടിയായാണ് ജസീന്ത ഇങ്ങനെ പറഞ്ഞത്.
എല്ലാ ന്യൂസിലന്‍ഡുകാരെയും ഞങ്ങള്‍ സ്‌നേഹിക്കുന്നു. രാജ്യത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായി ഞാന്‍ പ്രധാനമന്ത്രിയെ വിളിച്ച് അറിയിച്ചിട്ടുണ്ട്- ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
ഇതിനുള്ള മറുപടിയായാണ്, എല്ലാ മുസ്‌ലിംകള്‍ക്കും സ്‌നേഹവും അനുകമ്പയും നല്‍കൂവെന്ന് ജസീന്ത പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."