HOME
DETAILS

കൊവിഡ് ഭീതിയില്‍ മഹാരാഷ്ട്ര: ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 2,608 പേര്‍ക്ക്, രോഗബാധിതരുടെ എണ്ണം 47,910 ആയി

  
backup
May 23, 2020 | 4:31 PM

maharastra-covid-status-today-2608-positive-case-reported

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് പുതുതായി 2,608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 47,910 ആയി.അറുപതുപേര്‍ക്ക് ഇന്ന് ജീവന്‍ നഷ്ടമാവുകയും 821 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

അതേ സമയം ഇതുവരെ 1,577 പേരാണ് സംസ്ഥാനത്ത് കൊവിഡ്19 മൂലം മരിച്ചത്. 13,404 പേര്‍ ഇതുവരെ രോഗമുക്തി നേടിയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തെ 1,671 പൊലിസ് സേനാംഗങ്ങള്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്. പതിനെട്ടു പേരാണ് ഇതുവരെ മരിച്ചത്. 541 പേര്‍ രോഗമുക്തരായതായും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.

https://twitter.com/ANI/status/1264166330367795200

തുടര്‍ച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് 2,000ത്തിലേറെ കേസുകള്‍ ഒരു ദിവസം റിപ്പോര്‍ട്ട്ചെയ്യുന്നത്. മുംബൈയില്‍ മാത്രം 1,566 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മുംബൈയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 28,817 ആയി ഉയര്‍ന്നു. മുംബൈയില്‍ 949 പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. 710 പേര്‍ക്ക് ഇന്ന് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ചു. അഞ്ചുപേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 15,512 ആയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  4 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  4 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  4 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  4 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  4 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago