HOME
DETAILS

പി.ഡി.പി ഫാസിസ്റ്റ് വിരുദ്ധറാലി എച്ച്.ഡി ദേവഗൗഡ ഉദ്ഘാടനം ചെയ്തു

  
backup
April 13, 2017 | 5:50 PM

%e0%b4%aa%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6-2


കൊച്ചി: പി.ഡി.പി യുടെ ആഭിമുഖ്യത്തില്‍  കൊച്ചിയില്‍ ഫാസിസ്റ്റ് വിരുദ്ധ റാലിയും മഹാ സമ്മേളനവും നടത്തി. ഫാസിസത്തിനെതിരെ അടിസ്ഥാനവര്‍ഗ കൂട്ടായ്മ എന്ന പ്രമേയവുമായി എറണാകുളം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിച്ച  റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. എറണാകുളം മറൈന്‍ഡ്രൈവ് മൈതാനിയില്‍ നടന്ന മഹാസമ്മേളനം മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനം തുടങ്ങിയതിന് ശേഷം  പെയ്ത ശക്തമായ മഴ സമ്മേളനത്തിന്റെ പൂര്‍ത്തീകരണത്തിന് വിഘാതമായി. കനത്തമഴയിലും ആവേശത്തോടെ സമ്മേളനഗരിയില്‍ നിലകൊണ്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന സദസ്സിന് കൈവീശി അഭിവാദ്യം ചെയ്തുകൊണ്ട് ദേവഗൗഡ സമ്മേളനം ഉദ്ഘാടനം നിര്‍വഹിച്ചു.
പി.ഡി.പി സീനിയര്‍ വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. കെ.വി തോമസ് എം.പി പ്രസംഗിച്ചു. പി.ഡി.പി നയരൂപീകരണ സമിതി ജനറല്‍ കണ്‍വീനര്‍ വര്‍ക്കല രാജ് ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ഡി.പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി ആമുഖ പ്രഭാഷണം നടത്തി. റിസപ്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുഹമ്മദ് റജീബ് പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ സന്ദേശം വായിച്ചു. ദേവഗൗഡയ്ക്കുള്ള അബ്ദുല്‍നാസിര്‍ മഅ്ദനിയുടെ ഉപഹാരം  മകനും ഐ.എസ്.എഫ് സംസ്ഥാന വര്‍ക്കിഗ് പ്രസിഡന്റുമായ സലാഹുദ്ദീന്‍ അയ്യൂബി സമ്മാനിച്ചു. ജനതാദള്‍ എസ്. സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ, സി.പി.എം ജില്ലാസെക്രട്ടറി പി.രാജീവ് ,സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോണ്‍, മുന്‍ എം.പി സെബാസ് റ്റിയന്‍ പോള്‍,  ഭാസുരേന്ദ്ര ബാബു, വി.എച്ച് അലിയാര്‍,  ജെ.ഡി.എസ് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.എം ഫാറൂഖ്, ഗ്രോവാസു ,ഡോ. എ.നീലലോഹിത ദാസന്‍ നാടാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago