പഴയകാല ശീലങ്ങള്‍ ഓര്‍മപ്പെടുത്തി ഇലയറിവുത്സവം നടത്തി
വൈക്കം: തൊട്ടാല്‍ ചൊറിയുന്ന ചൊറിഞ്ഞണം ചേരുവകള്‍ ചേര്‍ന്നപ്പോള്‍ രുചികരമായ തോരനും സാന്‍വിച്ചും ഒക്കെയായി മാറി. അനാമയ ഓര്‍ഗാനിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ഇലയറിവു മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ ഭക്ഷണ പാഠശാലയില്‍ പങ്കെടുത്തവര്‍ക്കൊക്കെയും പുതിയൊരറിവും, വേറിട്ട അനുഭവവുമായിരുന്നു ഈ പരിപാടി. ചൊറിഞ്ഞണം, ചേമ്പില, ചേനയില എന്നിവ കൊണ്ടുണ്ടാക്കിയ തോരനും, സാന്‍വിച്ചും പങ്കെടുത്തവര്‍ക്കെല്ലാം കഴിക്കാന്‍ കൊടുത്തു.
മൂത്രാശയ രോഗങ്ങള്‍, നേത്രരോഗങ്ങള്‍, പ്രമേഹം, തലവേദന തുടങ്ങി ക്യാന്‍സര്‍, കിഡ്‌നിരോഗങ്ങളെ വരെ പ്രതിരോധിക്കാന്‍ കഴിവുള്ള 55 ഓളം ഇലകളെ പരിചയപ്പെടുത്തി കൊണ്ട് ദേശീയ ജനിത അവാര്‍ഡ് ജേതാവ് സജീവന്‍ കാവുങ്കരയാണ് ക്ലാസ്സെടുത്തത്.
ജൈവകൃഷിയിലെ നൂതന സാങ്കേതിക വിദ്യയെക്കുറിച്ച് കാര്‍ഷിക ഗവേഷണ കേന്ദ്രം റിട്ട.പ്രൊഫ.ഡോ. എന്‍ കെ ശശിധരന്‍ ക്ലാസ്സെടുത്തു. സീതാറാം ആഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ക്ക് പി. സോമന്‍പിള്ള, എം. മധു, പ്രേംലാല്‍ പി.പി, ബിജു, എന്‍.ആര്‍. സരസ്വതിയമ്മ, സുശീല, അമ്മിണി, മായ കെ.പി, മഞ്ജു എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."