കുറവിലങ്ങാട് ടൗണിലെ വെള്ളക്കെട്ട്: കലക്ടറുടെ നിര്‍ദേശങ്ങളും അട്ടിമറിക്കുവാന്‍ നീക്കം
കുറവിലങ്ങാട്: പരമ്പാരഗതമായ നീരൊഴുക്കുകള്‍ തടസ്സപ്പെടുത്തി കുറവിലങ്ങാട് ടൗണിലെ വെള്ളക്കെട്ടുകള്‍ സൃഷ്ടിച്ച് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും, തോടുകളും, ഓടകളുംകൈയേറിയുള്ള നിയമവിരുദ്ധ നിര്‍മാണങ്ങള്‍ നിരോധിക്കണമെന്ന പരാതി അന്വേഷിക്കുവാന്‍ കലക്ടറെത്തി. കോയിക്കല്‍ ജോസ എന്നയാള്‍ ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ പരാതി അന്വേഷിക്കാനാണ് കോട്ടയംജില്ലാ കലക്ടര്‍ യു.വി ജോസ് എത്തിയത്. കെ.എസ്.ടി.പി, പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താതിരിക്കുവാനും തീരുമാനം അട്ടിമറിക്കുവാനും നീക്കം തുടങ്ങിയതായി ആരോപണമുണ്ട്.
കുറവിലങ്ങാട് ടൗണിലെ വിവിധ ഭാഗങ്ങളിലെ ഓടകള്‍ കൈയേറി ഗതാഗത തടസ്സം സൃഷ്ടിക്കുമാറ് എം.സി റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്നതിന് എതിരെ നിരവധി തവണ വ്യാപാരികളും, പൊതുപ്രവര്‍ത്തകരും, റവന്യൂ, പൊതുമരാമത്ത്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത ്‌സെക്രട്ടറിഎന്നിവര്‍ക്ക് രേഖാമൂലം പരാതികള്‍ നല്‍കിയിട്ടും നടപടിയെടുക്കുവാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നാണ് കോയിക്കല്‍ ജോസ് പരാതിയുമായി രംഗത്ത്എത്തിയത്. പൊതുമരാമത്ത്, ഗ്രാമപഞ്ചായത്ത് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ്കുറവിലങ്ങാട്ടെ ഭൂരിഭാഗ കൈയറ്റങ്ങളും നടന്നിട്ടുള്ളത്എന്ന് നാട്ടുകാരുടെആരോപണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ കൈയേറ്റങ്ങള്‍ക്ക്‌വ്യക്തിപരമായിഎല്ലാ പിന്തുണ നല്‍കിവന്നതുംകുറവിലങ്ങാട്ടെ ചില പ്രമുഖരാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും, ജനപ്രതിനിധികളാണ് എന്നുള്ളതാണ് വിചിത്രം.
വെള്ളിയാഴ്ച കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ കൈയേറ്റത്തിന് ഒത്താശചെയ്തുകൊടുത്ത നേതാക്കള്‍ പങ്കെടുത്തിരുന്നുവെങ്കിലും, കലക്ടറുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതെയിരിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ട് റവന്യൂ, പൊതുമരാമത്ത്ഉദ്യോഗസ്ഥര്‍ ഓടകളുടെയും, തോടുകളുടെയുംസ്‌കെച്ച്, പ്ലാന്‍ എന്നിവ ഹാജരാക്കാതെ തടിതപ്പുകയാണ് ചെയ്യുന്നത്. റവന്യൂ, പൊതുമരാമത്ത് രേഖകളില്‍ തിട്ടപ്പെടുത്തിയതിനെക്കാളുംകൂടുതല്‍ വീതിയിലും, നീളത്തിലുംവ്യാപകമായി കൈയേറ്റങ്ങള്‍ ഉണ്ടായത് കലക്ടര്‍ കണ്ടുപിടിക്കുമെന്ന ഭയമാണ് സ്‌കെച്ചും, പ്ലാനും റവന്യൂ, പൊതുമരാമത്ത്ഉദ്യോസ്ഥര്‍ ഹാജരാക്കതെയിരുന്നത്.
നിലവിലുള്ള കൈയേറ്റങ്ങള്‍ക്ക്എതിരെയുള്ള നിയമനടപടികള്‍ ഇപ്പോള്‍ നടക്കുന്ന എം.സി റോഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക്‌ശേഷംഅളന്ന് തിട്ടപ്പെടുത്തിയാല്‍ മതിയെന്ന രഹസ്യ നിലപാടിലാണ് റവന്യൂ, പൊതുമരാമത്ത്‌വിഭാഗം അധികൃതര്‍. കലക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്ഏഴ് ദിവസത്തിനകംകെ.എസ്.ടി.പി യുടെ നേതൃത്വത്തില്‍ നിലവിലുള്ളഓടകളിലെ മാലിന്യങ്ങള്‍ നീക്കംചെയ്ത് നീരൊഴുക്കുകള്‍ പൂര്‍വസ്ഥിതിയിലാക്കണം. ഇത് നടപ്പിലാക്കാമോഎന്ന് നിരീക്ഷിക്കുവാനാണ് കുറവിലങ്ങാട്ടെ പൗരസമൂഹംതീരുമാനിച്ചിരിക്കുന്നത്. യോഗത്തിലെ സാങ്കേതിക സമിതിയുടെറിപ്പോര്‍ട്ട് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുവാനുള്ള രീതിയില്‍ അല്ലെങ്കില്‍ ദുരന്തനിവാരണ നിയമം നടപ്പിലാക്കുവാന്‍ കലക്ടറെ വീണ്ടുംസമീപിക്കുവാനാണ് കൈയേറ്റങ്ങള്‍ എതിരെ രംഗത്ത് വന്ന പരാതിക്കാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."