ഡല്‍ഹിയിലെ ചേരിയില്‍ തീപിടുത്തം; 1500 കുടിലുകള്‍ കത്തി നശിച്ചു
ന്യൂഡല്‍ഹി: തലസ്ഥാന നഗരിക്കടുത്തെ ചേരിയില്‍ വന്‍ തീപിടുത്തം. 1500 കുടിലുകള്‍ കത്തി നശിച്ചു. ഡല്‍ഹിയിലെ തുഗ്ലക്കാബാദിലെ ചേരിപ്രദേശത്താണ് തീപിടുത്തമുണ്ടായത്.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അര്‍ധരാത്രിയോടെയാണ് ഫയര്‍ഫോഴ്‌സിന് അറിയിപ്പു ലഭിച്ചത്. ഉടന്‍ പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. പലരും ഉറക്കമായിരുന്നെന്നും തീപിടുത്തമുണ്ടായത് അറിഞ്ഞിരുന്നില്ലെന്നും പൊലിസ് പറഞ്ഞു.
'ഏകദേശം ഒരു മണിയോടെയാണ് ഞങ്ങള്‍ക്ക് വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ ഞങ്ങള്‍ സ്ഥലത്തെത്തുകയും ചെയ്തു. 1000 മുതല്‍ 1200 ഓളം വീടുകള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്,' ഡല്‍ഹിയിലെ സൗത്ത് ഈസ്റ്റ് ഡി.സി.പി രാജേന്ദ്ര പ്രസാദ് മീന പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 3.40ഓടെയാണ് തീയണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
സര്‍ക്കാര്‍ നാശനഷ്ടത്തിന്റെ കണക്കെടുത്തുകൊണ്ടിരിക്കുകയാണ്.
Major fire breaks out at slums in Delhi's Tughlakabad #Majorfire #slums #Delhi #Tughlakabad pic.twitter.com/PP8FVtCCJn
— Yazhini (@Yazhini_11) May 26, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."