HOME
DETAILS
MAL
ഉത്രയെ കടിച്ച പാമ്പിന്റെ ഡി.എന്‍.എ പരിശോധിക്കും; കുറ്റപത്രം 90 ദിവസത്തിനകമെന്ന് ഡി.ജി.പി
backup
May 26 2020 | 09:05 AM
കൊല്ലം: അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസില്‍, മൂര്‍ഖന്‍ പാമ്പിന്റെ ഡി.എന്‍.എ പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കുറ്റപത്രം 90 ദിവസത്തിനകം നല്കാന് നിര്‍ദ്ദേശം നല്‍കിയതായും ഡി.ജി.പി അറിയിച്ചു.
ഹൈദരാബാദിലോ പൂനെയിലോ ആയിരിക്കും പരിശോധന. പാമ്പിന്റെ ജഡം പുറത്തെടുത്തു. ഉത്രയുടെ വീടിനോട് ചേര്‍ന്നൊരുക്കിയ താല്‍ക്കാലിക സംവിധാനത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.
കേസില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായാണ് ഉത്രയെ കടിച്ചെന്ന് വിശ്വസിക്കുന്ന പാമ്പിന്റെ ജഡം പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."