ഏഴ് വര്‍ഷത്തെ പോരാട്ടത്തിനൊടുവില്‍ മണികണ്ഠന്‍ സ്്വപ്‌നവാഹനം സ്വന്തമാക്കി
പാലക്കാട്: എഴ് വര്‍ഷത്തെ നിരന്തര പോരാട്ടത്തിനും, കാത്തിരിപ്പിനുമൊടുവില്‍ ഭിന്നശേഷിക്കാരനായ കൊടുവായൂര്‍ പൂശാരികൊളുമ്പ് മണികണ്ഠന് സൈഡ് വീല്‍ സ്‌കൂട്ടര്‍ കിട്ടി. ജന്മനാ ഒരു കാലിന് സ്വാധീനമില്ലാതെ ഊന്നു വടിയുമായി ലോട്ടറി വിറ്റു ഉപജീവനം കഴിയുന്ന മണികണ്ഠന്‍ വികലാംഗര്‍ക്കു നല്‍കുന്ന ഒരു വാഹനത്തിനായി മുഖ്യമന്ത്രിമാരെയും,ഗ്രാമ പഞ്ചായത്തു് മുതല്‍ ജില്ലാ പഞ്ചായത്തു വരെയും നേരിട്ട് അപേക്ഷയുമായി സമീപിച്ചിട്ടും ഇതുവരെ ഒരു വാഹനം നല്‍കാന്‍ ആരും തയാറായില്ല. അവസാനം വികലാംഗ ക്ഷേമ കോര്‍പറേഷന്‍ അധികൃതരുടെ ദയവിലാണ് മണികണ്ഠന് ഹീറോ കമ്പനിയുടെ സൈഡ് വീല്‍ സ്‌കൂട്ടര്‍ കഴിഞ്ഞ ദിവസം കിട്ടിയത്. ഇതിനു വേണ്ടി മണികണ്ഠനോടൊപ്പം നിന്ന് ഓഫീസുകള്‍ കയറിയിറങ്ങിയത് പൊതുപ്രവര്‍ത്തകനായ തത്തമംഗലം സ്വദേശി ബിനോയ്‌ജേക്കബ് ആണ്
ഏഴു വര്‍ഷം മുന്‍പ് പുതുനഗരം ടൗണില്‍ ബസ് കത്ത് നില്‍ക്കുമ്പോഴാണ് ഊന്നുവടിയുമായി ചാടി ചാടി മണികണ്ഠന്‍ ബിനോയ്ക്ക് മുന്നില്‍ ലോട്ടറി ടിക്കറ്റുമായെത്തിയത്.ഏഴു കിലോമീറ്റര്‍ അകലെ കരിപ്പോട് തറക്കുള്ളിലെ ഒരു കുഗ്രാമത്തില്‍ നിന്നും ഊന്നുവടിയുമായാണ് ലോട്ടറി വില്‍ക്കാന്‍ മണികണ്ഠന്‍ പുതുനഗരത്തും, കൊടുവായൂരുമൊക്കെ എത്തിയിരുന്നത്.ഒറ്റയ്ക്ക് ബസില്‍ കയറിയിറങ്ങാന്‍ പ്രയാസമായതിനാല്‍ അധികവും നടന്നാണ് ലോട്ടറികച്ചവടം നടത്താറുള്ളത്.
35 കാരനായ മണികണ്ഠന്‍ ഇത്രയും ദൂരം നടന്നു കച്ചവടം ചെയ്യുന്നതിലൂടെ കാര്യമായ വരുമാനം കിട്ടിയിരുന്നില്ല.ഒരു വാഹനം കിട്ടിയാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കച്ചവടം നടത്തി വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് പറഞ്ഞപ്പോഴാണ് ബിനോയ് മണികണ്ഠനു ഒരു സൈഡ് വീല്‍ സ്‌കൂട്ടറിന് വേണ്ടിയുള്ള പരിശ്രമം ആരംഭിച്ചത.് പട്ടികജാതിക്കാരന്‍ കൂടിയായ മണികണ്ഠന് സ്‌കൂട്ടറിനുവേണ്ടി ആദ്യം സമീപിച്ചത്് കൊടുവായൂര്‍ പ്രഞ്ചായത്തിനെയാണ്. അപേക്ഷ കൊടുത്തു മാസങ്ങള്‍ കാത്തിരുന്നുവെങ്കിലും പഞ്ചായത്തു വികലാംഗര്‍ക്ക് വാഹനം നല്‍കാന്‍ ഫണ്ട്്് വെച്ചില്ല.പിന്നെമാറി മാറി വന്ന ജില്ലാ പഞ്ചായത്തു മെമ്പര്‍മാരിലൂടെ അപേക്ഷ നല്‍കി. മുഖ്യമന്ത്രിമാര്‍ക്കും, മന്ത്രി എ.കെ. ബാലന്‍,എം. പി. പി. കെ. ബിജു,നെമ്മാറ എം.എല്‍. എ കെ. ബാബു തുടങ്ങി എല്ലാവര്‍ക്കുംനിവേദനം നല്‍കിയെങ്കിലും ആരും ഒന്നും ചെയ്തു കൊടുത്തില്ലെന്ന് മണികണ്ഠന്‍ പറയുന്നു.എന്നാല്‍ മണികണ്ഠനും, ബീനോയും വിടാതെ പിന്തുടര്‍ന്നു. അവസാനം കഴിഞ്ഞ മാസം വികലാംഗക്ഷേമ കോര്‍പറേഷനും അപേക്ഷ നല്‍കി അവര്‍ അപേക്ഷ പരിഗണിക്കുകയും ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വാഹന വിതരണ പരിപാടിയില്‍ സ്‌കൂട്ടര്‍ മണികണ്ഠനും കിട്ടി ഏഴു വര്‍ഷമായി വിടാതെ പിന്തുടര്‍ന്നാണ് വാഹനം സ്വന്തമായി കിട്ടിയത.്
ഇതിനു ബിനോയി ചേട്ടനോട് നന്ദി പറയുന്നുവെന്ന് മണികണ്ഠന്‍ പറഞ്ഞു.കഴിഞ്ഞ ദിവസം സേവ് ചിറ്റൂരിന്റെ സാമൂഹിക സേവന വിഭാഗം പ്രവര്‍ത്തകര്‍ മണികണ്ഠന്റെ പൂശാരികൊളുമ്പിലെ വീട്ടില്‍ സ്‌കൂട്ടര്‍ നേരിട്ടുകൊണ്ടുപോയി താക്കോല്‍ മണികണ്ഠനു കൈമാറി.പരിപാടിയില്‍ ബിനോയ്‌ക്കൊപ്പം ബൈജു മാങ്ങോട് ,സവിന്‍ .കെ.എസ്, അഭി ചിറ്റൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."