കേന്ദ്ര കുടുംബശ്രീ മിഷനില്‍ ക്രമക്കേടുകളുടെ പെരുമഴക്കാലം: അന്വേഷണകമ്മിഷന്‍
പാലക്കാട് : കേന്ദ്ര കുടുംബശ്രീമിഷനില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണകമ്മിഷന്‍ കണ്ടെത്തി. അട്ടപ്പാടിയില്‍ നടപ്പാക്കി വരുന്ന എന്‍.ആര്‍.എല്‍.എം പദ്ധതിയിലാണ് ക്രമക്കേടുകളുടെ പരമ്പര കണ്ടെത്തിയത്.
അട്ടപ്പാടിയിലെ ആദിവാസികളുടെ വ്യാപക പരാതികളെ തുടര്‍ന്ന് സംസ്ഥാന കുടുംബശ്രീ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന അന്വഷണത്തിലാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങളൊന്നും തന്നെ പാലിക്കാതെ യഥേഷ്ടം പണം ചെലവഴിച്ചതായി കണ്ടെത്തിയിരിക്കുന്നത്. 2013ലാണ് അട്ടപ്പാടിയില്‍ നടന്ന ശിശുമരണങ്ങളെ തുടര്‍ന്ന് നൂറുകോടി രൂപയുടെ കേന്ദ്ര നേതൃത്വത്തിലുള്ള എന്‍.ആര്‍.എല്‍.എം മുഖേന അട്ടപ്പാടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ മുഖേന നടപ്പിലാക്കി വരുന്ന ഈ പദ്ധതിയില്‍ വ്യാപക അഴിമതി നടക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചത്.
കുടുംബശ്രീമിഷന്റെ ആഭ്യന്തര അന്വേഷണത്തിന് പുറമെ തദ്ധേശ സ്വയംഭരണ വകുപ്പും സമാന്തരമായ അന്വേഷണം നടത്തിവരികയാണ്. അട്ടപ്പാടിയിലെ പദ്ധതിയില്‍ സ്‌പെഷ്യല്‍ ഓഫീസറും സംഘവും തന്നിഷ്ടപ്രകാരം സര്‍ക്കാരിന്റെ അറിവൊ സമ്മതമോ ഇല്ലാതെ പണം ചെലഴിച്ചതായും സ്വന്തം ആവശ്യങ്ങള്‍ക്കായി പദ്ധതിയെ ദുരുപയോഗം ചെയ്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
വനവിഭവശേഖരണത്തില്‍ സംഭവിച്ച പാളിച്ച മറച്ചുവെച്ചത് മൂലം ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചായും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. തികച്ചും സുതാര്യമായി നടപ്പിലാക്കേണ്ട പദ്ധതി ഏതാനും പേര്‍ക്ക് മാത്രം സഹായം കിട്ടുന്ന രീതിയിലാക്കിയതിനെക്കുറിച്ചും അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഇതിനകം 25 കോടി രൂപ ചെലവഴിച്ചിട്ടും അതിന്റെ ഗുണം അട്ടപ്പാടിയിലൊരിടത്തും ഉണ്ടായിട്ടില്ലെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. വിവിധ ആളുകള്‍ക്കായി ഏഴുകോടി രൂപയാണ് വായ്പയായി കൊടുത്തതെങ്കിലും തിരിച്ചടവ് നാമമാത്രമാണെന്നും അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. അതേസമയം എന്‍.ആര്‍.എല്‍.എം അട്ടപ്പാടി സ്‌പെഷ്യല്‍ ഓഫീസറായി ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന സീമാഭാസ്‌ക്കറുടെ സേവനം മാതൃവകുപ്പിലേക്ക് മടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം 30ന് ഡല്‍ഹി ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി.
ഈ ഉത്തരവ് മരവിപ്പിക്കണമെന്നും സീമാഭാസ്‌ക്കറെ അട്ടപ്പാടിയില്‍ തുടരാന്‍ അനുവദിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും കുടുംബശ്രീമിഷന്‍ ഡയറക്ടറേയും കണ്ട് നിവേദനം കൊടുക്കാന്‍ സീമാഭാസ്‌ക്കര്‍ ആദിവാസി സ്ത്രീകളുടെ ഒരു സംഘവുമായി ഇന്നലെ തിരുവനന്തപുരത്ത് എത്തിയെങ്കിലും സീമാഭാസ്‌ക്കറുടെ സേവനം അട്ടപ്പാടിയില്‍ വേണ്ടെന്നാണ് സര്‍ക്കാരും കുടുംബശ്രീമിഷന്‍ ഡയറക്ടറും നിലപാട് വ്യക്തമാക്കിയതെന്നാണ് അറിയുന്നത്.
ഇതിനിടെ അട്ടപ്പാടിയിലെ വിവിധ പദ്ധതികള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാന്‍ പുതിയ ഓഫീസര്‍ ഉടന്‍ ചാര്‍ജ്ജെടുക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചഫോട്ടോ : സീമാ ഭാസ്‌ക്കറെ അട്ടപ്പാടിയില്‍ എന്‍.ആര്‍.എല്‍.എം പ്രോജക്ട് ഓഫീസറായി തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുടുംബശ്രീമിഷന്‍ ഡയറക്ടര്‍ക്ക് നിവേദനം നല്‍കുന്നതിനായി സീമാഭാസ്‌ക്കര്‍ കൊണ്ടുപോയ ആദിവാസി സ്ത്രീകള്‍ ഡയറക്ടറുടെ ഓഫിസിനു മുന്നില്‍ കാത്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."