HOME
DETAILS
MAL
പ്രതിദിനം 1,800 കൊവിഡ് പരിശോധനകള്‍ മാത്രം
backup
May 28 2020 | 02:05 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനം കൊവിഡ് സമൂഹവ്യാപനത്തിന്റെ വക്കിലാണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും പ്രതിദിനം നടക്കുന്നത് ശരാശരി 1,800 കൊവിഡ് പരിശോധനകള്‍ മാത്രം.
ഈ മാസം 26ന് 1,393, 25ന് 1,861, 24ന് 1,726 എന്നിങ്ങനെയാണ് സാമ്പിള്‍ പരിശോധനയുടെ എണ്ണമെന്ന് ആരോഗ്യ വകുപ്പിന്റെ തന്നെ കണക്കുകള്‍ പറയുന്നു. ഇന്നലെ 2,163 പരിശോധനകള്‍ നടന്നു.
കിറ്റുകളുടെ ദൗര്‍ലഭ്യമാണ് പരിശോധന കുറയാന്‍ കാരണമായതെന്ന് വിശദീകരിച്ച മുഖ്യമന്ത്രി വരുംദിവസങ്ങളില്‍ പ്രതിദിനം 3,000 പരിശോധനകള്‍ നടത്തുമെന്ന് ആവര്‍ത്തിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 20 ലാബുകള്‍ കൊവിഡ് പരിശോധനക്കായി സജ്ജമാക്കിയെന്നും പ്രതിദിനം 3,000 സാമ്പിളുകളും അത്യാവശ്യ ഘട്ടത്തില്‍ 5,000 സാമ്പിളുകള്‍ വരെയും പരിശോധിക്കാനാകുമെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം പ്രതിദിനം ശരാശരി 400 പരിശോധനകളായിരുന്നു കേരളത്തില്‍ നടത്തിയിരുന്നത്. ആരോഗ്യ വിദഗ്ധര്‍ പ്രശ്‌നം ഉന്നയിച്ചതിനു പിന്നാലെ ഏപ്രില്‍ 26ന് പരിശോധനകളുടെ എണ്ണം കൂട്ടാന്‍ മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഏപ്രില്‍ 27ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു ദിവസത്തിനിടയില്‍ 3,056 സാമ്പിള്‍ പരിശോധന നടത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മെയ് ഏഴിന് പ്രവാസികളുടെ മടങ്ങിവരവിന്റെ ആദ്യദിനങ്ങള്‍ വരെ പരിശോധനകളുടെ ഇങ്ങനെ തുടര്‍ന്നെങ്കിലും അതിനു ശേഷം വീണ്ടും കുറഞ്ഞു.
കൊവിഡ് പരിശോധനകള്‍ കൂട്ടിയാലും പരിശോധനാ കിറ്റുകള്‍ക്ക് ദൗര്‍ലഭ്യമുണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പരിശോധനയ്ക്കായി പി.സി.ആര്‍ കിറ്റും ആര്‍.എന്‍.എ എകസ്ട്രാക്ഷന്‍ കിറ്റുമാണ് വേണ്ടത്.
നിലവില്‍ 1,30,000 ആര്‍.എന്‍.എ എകസ്ട്രാക്ഷന്‍ കിറ്റ് സംസ്ഥാനത്തുണ്ട്. അടുത്ത 35 ദിവസത്തേക്കുള്ള ആവശ്യത്തിന് ഇത് മതിയാകും.
പി.സി.ആര്‍ കിറ്റുകള്‍ 40 ദിവസത്തേക്കുള്ളതും സ്റ്റോക്കുണ്ട്. കൂടുതല്‍ സ്റ്റോക്ക് ആവശ്യാനുസരണം എത്തിക്ക മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്‍ ഒന്‍പത് കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."