സഊദിക്കെതിരെ ഹൂതികളുടെ കൂട്ട ഡ്രോൺ ആക്രമണം; എല്ലാം തകർത്തതായി പ്രതിരോധ സേന
റിയാദ്: സഊദിക്കെതിരെ യമനിൽ നിന്നും നിരവധി ഡ്രോണുകൾ ആക്രമണം നടത്തിയതായി സഊദി. യമനുമായി അതിർത്തി പങ്കിടുന്ന തെക്കൻ അതിർത്തി പ്രദേശമായ ജിസാൻ നഗരത്തെ ലക്ഷ്യമാക്കിയാണ് ഹൂതികളുടെ ഡ്രോണുകൾ കുതിച്ചെത്തിയതെന്ന് അറബ് സഖ്യ സേന അറിയിച്ചു. ഒന്നിലധികം ഡ്രോണുകളാണ് സഊദിയെ ലക്ഷ്യമാക്കിയെത്തിയതെന്ന് സഖ്യ സേന വക്താവ് കേണൽ അറിയിച്ചു. മേഖലയിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയാണ് ഡ്രോണുകൾ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രഖ്യാപിച്ച വെടിനിർത്തൽ നടപടിയുടെ നഗ്നമായ ലംഘനമാണ് ഇതെന്ന് വ്യക്തമാക്കുന്നതാണ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഹൂതികൾ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല. അവസാനം പ്രഖ്യാപിച്ച വെടിനിർത്തൽ നടപടിക്ക് ശേഷം ഇറാൻ സഹായത്തോടെ യമനിൽ പ്രവർത്തിക്കുന്ന വിമതരായ ഹൂതികൾ 4,455 തവണ വെടിനിർത്തൽ ലംഘനം നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."