HOME
DETAILS

ഫോര്‍മാലിന്‍ പ്രയോഗിച്ച ചെമ്മീന്‍ എത്തുന്നത് എക്‌സ്‌പോര്‍ട്ടിങ് കമ്പനികള്‍ക്കുവേണ്ടി

  
backup
June 28 2018 | 19:06 PM

formalin-chemmin-compny-for-exporting

തൃശൂര്‍: മാരകമായ വിഷാംശമുള്ള ഫോര്‍മാലിന്‍ പ്രയോഗിച്ച ചെമ്മീനെത്തിക്കുന്നത് എക്‌സ്‌പോര്‍ട്ടിങ് കമ്പനികള്‍ക്കു വേണ്ടി. ഗള്‍ഫ് മേഖലയില്‍ അടക്കമുള്ള രാജ്യങ്ങളിലേക്കു കയറ്റിയയക്കാനാണ് ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്നു സംസ്ഥാനത്തേക്ക് ഫോര്‍മാലിന്‍ കലര്‍ന്ന വനാമി ചെമ്മീന്‍ പ്രധാനമായുമെത്തുന്നത്.

 

പീലിങ് നടത്താത്ത 'ഹെഡ് ഓണ്‍' ചെമ്മീനുകളുടെ ഡിമാന്‍ഡ് ഇത്തരം രാജ്യങ്ങളില്‍ കൂടുതലാണ്. ചെമ്മീനിന്റെ തലയൊടിയാതെ പുതുമ നിലനിര്‍ത്തി ചുരുങ്ങിയ ചെലവില്‍ കേരളത്തിലേക്ക് ചെമ്മീന്‍ എത്തിക്കാന്‍ മിക്ക കയറ്റുമതി കമ്പനികളും ഫോര്‍മാലിന്‍ പ്രയോഗിച്ച ചെമ്മീനാണ് ആവശ്യപ്പെടുന്നത്. ഇത്തരം മത്സ്യങ്ങള്‍ കേരളത്തിലേക്കു കൊണ്ടുവരുമ്പോള്‍ സാധാരണ ഐസ് ഉപയോഗിച്ച് കണ്ടെയ്‌നര്‍ ലോറികളില്‍ വലിയ തോതില്‍ എത്തിക്കാന്‍ കഴിയും. എ.സി കണ്ടെയ്‌നറുകള്‍ ഉപയോഗിക്കുമ്പോള്‍ ഉയര്‍ന്ന വാടക നല്‍കേണ്ടി വരുമെന്നതും വലിയ തോതില്‍ ചരക്ക് കയറ്റാന്‍ കഴിയില്ല എന്നതുമാണു കുറുക്കുവഴികള്‍ തേടാന്‍ കയറ്റുമതിക്കാരെ പ്രേരിപ്പിക്കുന്നത്.
എക്‌സ്‌പോര്‍ട്ടിങ് കമ്പനികളില്‍ എത്തുന്ന ഇത്തരം ചെമ്മീനുകള്‍ ക്ലോറിനൈസേഷന്‍ നടത്തി കുറഞ്ഞ താപനിലയില്‍ ശീതീകരിച്ചു കയറ്റിയയക്കുമ്പോള്‍ സാധാരണ പരിശോധനയില്‍ രാസപ്രയോഗങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ പ്രയാസമാണ്. ജി.സി.സി രാജ്യങ്ങളും ചൈനയടക്കമുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങളുമാണ് ഇതിന്റെ ഉപഭോക്താക്കള്‍.


ഗ്രില്‍ഡ് കുക്കിങ്ങിന് എത്തുന്നത് ഇത്തരം ചെമ്മീനുകളാണ്. ചില സമയത്ത് രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയ ചെമ്മീനുകള്‍ നോണ്‍ ഇ.യു(യൂറോപ്യന്‍ യൂനിയന്‍ ഇതര) രാജ്യങ്ങള്‍ തിരിച്ചയക്കാറുണ്ടെങ്കിലും തിരിച്ചെത്തുന്ന ചെമ്മീന്‍ കൂടുതല്‍ ക്ലോറിനൈസേഷന്‍ നടത്തി വീണ്ടും കയറ്റിയക്കുകയാണു പതിവ്.


എക്‌സ്‌പോര്‍ട്ടിങ്ങിലൂടെ ഡി.ഇ.പി.ബി(ഡ്യൂട്ടി എന്റ്റൈറ്റല്‍മെന്റ് പാസ് ബുക്) സ്‌കീം അനുസരിച്ച് കേന്ദ്രസര്‍ക്കാരില്‍നിന്നു വലിയൊരു തുക ഇന്‍സെന്റീവായി വാങ്ങിയെടുക്കാന്‍ കഴിയുന്നതിനാല്‍ ആഭ്യന്തരവിപണിയില്‍ ചരക്ക് എത്താതിരിക്കാന്‍ കമ്പനികള്‍ പരമാവധി ശ്രമിക്കാറുണ്ട്. കയറ്റുമതി ആവശ്യം കഴിഞ്ഞുള്ളവ മാത്രമാണു സംസ്ഥാനത്തെ വിപണിയിലെത്തുന്നത്. അതേസമയം, ഇ.യു മാനദണ്ഡങ്ങള്‍ പാലിക്കുന്ന കമ്പനികളില്‍നിന്ന് പീലിങ് നടത്തിയ റെഡി ടു കുക് ചെമ്മീനുകള്‍ മാത്രമാണ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കന്‍ രാജ്യങ്ങളും സ്വീകരിക്കുന്നത്. ചരക്കുകള്‍ക്ക് ഉയര്‍ന്ന വിലകിട്ടുന്നതും കൃത്രിമം പിടിക്കപ്പെട്ടാല്‍ വന്‍പിഴ ഒടുക്കേണ്ടി വരുന്നതും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുന്നതും മികച്ച ചെമ്മീനുകളെത്തിക്കാന്‍ കയറ്റുമതിക്കാരെ നിര്‍ബന്ധിതരാക്കുന്നു.


കണ്ടെയ്‌നറിലെ താപമാപിനിയില്‍ നിശ്ചിത താപനിലയില്‍ കുറവ് രേഖപ്പെടുത്തിയാല്‍ പോലും ഇ.യു രാജ്യങ്ങള്‍ ചരക്ക് തിരിച്ചയക്കും. കണ്ടെയ്‌നര്‍ തിരിച്ചെത്തിക്കാന്‍ മൂന്നു ലക്ഷത്തിലധികം രൂപയും കമ്പനികള്‍ ഒടുക്കേണ്ടി വരും. മാത്രമല്ല, ചരക്കില്‍ രാസപ്രയോഗം കണ്ടെത്തിയാല്‍ ചരക്ക് നശിപ്പാനുള്ള ഭീമമായ സംഖ്യയും ലൈസന്‍സിയില്‍നിന്ന് ഇ.യു രാജ്യങ്ങള്‍ ഈടാക്കാറുണ്ട്.
അതുകൊണ്ട് എ.സി കണ്ടെയ്‌നറുകളില്‍ എത്തിക്കുന്ന മികച്ച ചെമ്മീനുകളും കേരളത്തിലെ ഫാമുകളില്‍നിന്നു ലഭിക്കുന്ന ചെമ്മീനുകളുമാണ് ഇത്തരം രാജ്യങ്ങളിലേക്കു കയറ്റിയയക്കുന്നത്. എന്നിരുന്നാലും വളര്‍ച്ചാ ഹോര്‍മോണ്‍ കുത്തിവച്ച് ഉല്‍പാദിപ്പിക്കുന്ന വനാമി ചെമ്മീനുകളാണ് ഇ.യു രാജ്യങ്ങളിലും എത്തുന്നത്.


ആന്ധ്രാപ്രദേശിലാണ് വനാമി ചെമ്മീന്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. 1,212 കമ്പനികളാണ് സീ ഫുഡ് എക്‌സ്‌പോര്‍ട്ടിങ് രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തൃശൂര്‍ പൂരം കലങ്ങിയില്ല': വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

Kerala
  •  2 months ago
No Image

എറണാകുളം കലക്ടറേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം

Kerala
  •  2 months ago
No Image

ദുബൈ; പ്രോപ്പര്‍ട്ടി വിലയും, വാടകയും വരും നാളുകളില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്

uae
  •  2 months ago
No Image

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സൈനിക വാഹനത്തെ ആക്രമിച്ച മൂന്ന് ഭീകരരെ വധിച്ചു

National
  •  2 months ago
No Image

തിരിച്ചടിക്കാൻ ഒരുങ്ങി ഇറാൻ; ഇസ്രാഈലിനെതിരെ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്ന് ഇസ്‌മയിൽ ബഗായി

International
  •  2 months ago
No Image

എറണാകുളം കളക്ട്രേറ്റില്‍ യുവതിയുടെ ആത്മഹത്യാശ്രമം; ദേഹത്ത് പെട്രോളൊഴിച്ചു, പിന്നാലെ കുഴഞ്ഞുവീണു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു; ആളപായമില്ല

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കാര്‍ വെറും ഡമ്മികളും നുഴഞ്ഞുകയറുന്ന പറ്റിക്കലുകാര്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികളുമാവുന്നത് എത്ര വലിയ നിലവാരത്തകര്‍ച്ചയാണ്; വി.ടി ബല്‍റാം

Kerala
  •  2 months ago
No Image

സി.പി.എം പ്രവര്‍ത്തകന്‍ അഷ്‌റഫ് വധക്കേസ്; 4 ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Kerala
  •  2 months ago
No Image

100 കോടി കൊടുത്താല്‍ ഒന്നുകില്‍ മുഖ്യമന്ത്രിയാവണം, അല്ലെങ്കില്‍ തിരിച്ച് 200 കോടി കിട്ടണം- തോമസ് കെ തോമസ്

Kerala
  •  2 months ago