കരിപ്പൂരിലെത്തുന്ന എല്ലാ വാഹനങ്ങളും ഇനി പാര്‍ക്കിങ് ഫീ നല്‍കണം
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും ഇനി പാര്‍ക്കിങ് ഫീസ് നല്‍കണം. കാറിന് 30 രൂപ, ടെംപോ ട്രാവലര്‍, ബസ് തുടങ്ങിയവക്ക് 150 രൂപ എന്നിങ്ങനെയാണ് ഏപ്രില്‍ ഒന്നുമുതല്‍ നല്‍കേണ്ടിവരിക.
വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന വാഹനങ്ങള്‍ നേരത്തെ 10 മിനുട്ടിനുള്ളില്‍ പുറത്തിറങ്ങിയാല്‍ പണം നല്‍കേണ്ട ആവശ്യമില്ലായിരുന്നു. ഈ സൗജന്യമാണ് ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തലാക്കുന്നത്. 30 രൂപക്ക് ഒരുമണിക്കൂര്‍ വിമാനത്താവളത്തില്‍ നിര്‍ത്താനുള്ള അനുവാദമുണ്ട്. കൂടുതല്‍ സമയം പാര്‍ക്ക് ചെയ്താല്‍ അധിക തുകയും നല്‍കണം.
കരിപ്പൂരില്‍ യാത്രക്കാരെ സ്വീകരിക്കാന്‍ വരുന്ന വാഹനങ്ങള്‍ പുറത്ത് നിര്‍ത്തിയിടുന്നതിനാല്‍ പാര്‍ക്കിങ് ഏരിയയില്‍ വാഹനങ്ങളില്ലാത്ത അവസ്ഥയാണ്. ഇത് എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുണ്ട്. ഇതൊഴിവാക്കാനാണ് വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് ഫീ ഈടാക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."