ഇടതുമുന്നണിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും: കോടിയേരി ബാലകൃഷ്ണന്‍
കണ്ണൂര്‍: ഇടതു മുന്നണിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും മുന്നണിയില്‍ ഇല്ല.
സര്‍ക്കാരുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങള്‍ ഇടതു മുന്നണി പ്രവര്‍ത്തകര്‍ ഒഴിവാക്കണമെന്നും പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിലെ അഭിപ്രായം തുറന്നു പറയുന്നത് ഭരണത്തെ പ്രതിസന്ധിയിലാക്കും. നിലമ്പൂരിലേത് വ്യാജ ഏറ്റുമുട്ടലെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമം നടക്കുന്നു. കസ്റ്റഡിയിലെടുത്ത ശേഷം വെടിവച്ചു കൊല്ലുന്നതാണ് വ്യാജ ഏറ്റുമുട്ടല്‍.
കാര്യങ്ങള്‍ മനസ്സിലാക്കാതെയാണ് കാനം പ്രതികരിച്ചത്. ഇടതു നേതാക്കള്‍ സംയമനം പാലിക്കണം.
യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതിനോട് സി.പി.എമ്മിന് യോജിപ്പില്ല. സി.പി.എം എന്നും അതിനെതിരാണ്.
വര്‍ഗീസ് വധത്തില്‍ സര്‍ക്കാരിനു തെറ്റു പറ്റിയിട്ടില്ല. കോടതിയിലെ സത്യവാങ്മൂലം തിരുത്തണമെന്നുതന്നെയാണ് അഭിപ്രായം. മുന്‍ സര്‍ക്കാരിന്റെ അഭിഭാഷകനാണ് സത്യവാങ്ങ്മൂലം നല്‍കിയത്. വര്‍ഗീസ് വധവും നിലമ്പൂര്‍ ഏറ്റുമുട്ടലും ഒന്നല്ല.
വിവരാവകാശ നിയമത്തിന്റെ പേരില്‍ വിവാദങ്ങളുണ്ടാക്കേണ്ട കാര്യമില്ല. അത് മുന്നണിയില്‍ ചര്‍ച്ച ചെയ്ത് വ്യക്തത വരുത്താവന്നതേയുള്ളൂ.
ജിഷ്ണു കേസില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടില്ല. മഹിജയുടെയും കുടുംബത്തിന്റെയും സമരം ആവശ്യമില്ലായിരുന്നു. അവര്‍ക്കെതിരേ പൊിലസ് അതിക്രമം നടന്നില്ല.
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ ശക്തമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. ഉദ്യോഗസ്ഥരെ തടയാന്‍ ശ്രമിക്കരുത്. മൂന്നാറില്‍ എല്‍.ഡി.എഫും സര്‍ക്കാരും എടുത്ത തീരുമാനം നടപ്പാക്കുകയാണ് വേണ്ടത്. ഇത്തരം കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കില്‍ അതു ഉഭയകക്ഷി ചര്‍ച്ച ചെയ്യാവുന്നതാണ്.
ഇത്തരത്തില്‍ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്ന പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കാമായിരുന്നു. സി.പി.എമ്മിനേക്കാള്‍ ഭരണ പരിജയമുള്ള പാര്‍ട്ടിയാണ് സി.പി.ഐ. താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഡി.ജി.പി ആയിരുന്നു രമണ്‍ ശ്രീവാസ്തവ. അദ്ദേഹം ആരോപണങ്ങളില്‍ നിന്നു കുറ്റ വിമുക്തനാണെന്നും കോടിയേരി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിലുടനീളം കാനത്തിന് പരോക്ഷമായുള്ള മറുപടിയാണ് കോടിയേരി നല്‍കിയത്. എന്നാല്‍ ഇടതുപക്ഷത്തിന്റെ ഐക്യത്തെക്കുറിച്ചായിരുന്നു കൂടുതലും പ്രതിപാധിച്ചത്. പല വിഷയത്തിലും മുന്‍പ് പറഞ്ഞ അതേ മറുപടി തന്നെയാണ് കോടിയേരി ഇന്നും ആവര്‍ത്തിച്ചത് എന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."