HOME
DETAILS

ഇന്ന് അന്താരാഷ്ട്ര വനദിനം: മരമാണ് മറുപടി

  
backup
March 20 2019 | 20:03 PM

international-day-of-forests-article-malayalam

പ്രതിദിനം എണ്ണമറ്റ വൃക്ഷങ്ങള്‍ക്ക് നേരെ കോടാലിക്കരങ്ങളുയരുന്നുണ്ട്.വികസനങ്ങളുടെ പേരില്‍ ഏക്കറ് കണക്കിന് വനഭൂമികള്‍ ലോകത്താകമാനം വെട്ടിത്തെളിക്കപ്പെടുന്നുണ്ട്. ആവാസ വ്യവസ്ഥയുടെ താളം തെറ്റിക്കുന്ന വന നശീകരണം മൂലം ദുരിതങ്ങളുടെ നീണ്ട നിര തന്നെയാണ് ആധുനിക മനുഷ്യന്‍ അനുഭവിച്ച് കൊണ്ടിരിക്കുന്നത്. അനുദിനം വര്‍ദ്ധിച്ച് കൊണ്ടിരുന്ന അന്തരീക്ഷ താപനില വനനശീകരണത്തിന്റെ അനന്തര ഫലമാണെന്നതില്‍ സംശയമില്ല.വനങ്ങളുടെ മേലുള്ള മാനുഷികമായ ഇടപെടലുകള്‍ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ഈ അവസ്ഥ തുടര്‍ന്നാല്‍ പച്ചപ്പുകള്‍ ഓര്‍മ്മകളില്‍ മാത്രമാകും.അനേകം ജീവ ജാലങ്ങള്‍ ഭൂമുഖത്ത് നിന്നും തുടച്ചു മാറ്റപ്പെടും.പ്രകൃതിയുടെ താളം തെറ്റും.വറച്ചട്ടിയായി ഈ ഭൂഗോളം മാറും.വരും കാലമെങ്കിലും വന ഭൂമികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.പാരിസ്ഥിതികമായ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം ശേഷിക്കുന്ന വനഭൂമിയെങ്കിലും സംരക്ഷിച്ച് വരും തലമുറയ്ക്ക് വേണ്ടി മാറ്റി വെക്കാന്‍ നാം തയ്യാറാകേണ്ടതുണ്ട്.

വനനശീകരണങ്ങളും വനസംരക്ഷകരും

വികസനത്തിന്റെ പേരില്‍ എത്രയെത്ര മരങ്ങളാണ് നാം മുറിച്ച് മാറ്റിയത്.പകരമായി നാമെത്ര മരങ്ങള്‍ വളര്‍ത്തിയെന്ന് ചിന്തിക്കാറുണ്ടോ.വികസനത്തിന്റെ പേരില്‍ മരങ്ങള്‍ മുറിക്കുന്നതിന് പകരം മരങ്ങളെ സംരക്ഷിച്ച് കൊണ്ടുള്ള വികസനമാണ് വേണ്ടത്.വന സംരക്ഷകരെ വികസന വിരുദ്ധരെന്ന് മുദ്രകുത്തുന്നവര്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഇത്തരക്കാര്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ ഈ വനഭൂമികള്‍ എന്നോ മരുഭൂമികളായി തീര്‍ന്നിട്ടുണ്ടാകുമെന്ന്.വനഭൂമിയില്‍ നിന്നുള്ള വനവിഭവങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള കച്ചവടക്കണ്ണുകള്‍ വന സംരക്ഷണം കടമയായി കരുതാറില്ല.

കാടുകള്‍ പൂക്കുന്ന കാലം

കാടുകളുടെ ജൈവസമൃദ്ധി സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്താണ്.വ്യവസായ വല്‍ക്കരണവും കൃഷിയും കാടിന്റെ നില നില്‍പ്പിനെ ബാധിച്ചു തുടങ്ങിയിരിക്കുന്നു.വന വല്‍ക്കരണം മനുഷ്യര്‍ക്ക് വേണ്ടി എന്ന പ്രമേയം ലക്ഷ്യമാക്കി ലോകമെങ്ങും നടന്ന 1978ലെ വേള്‍ഡ് ഫോറസ്ട്രി കോണ്‍ഫറന്‍സ് ഇന്ത്യയിലടക്കം നിലവിലെ വനസംരക്ഷണ രീതികളില്‍ നിന്നും മാറി ചിന്തിപ്പിക്കാന്‍ കാരണമായിട്ടുണ്ട്.പിന്നീടുള്ള വര്‍ഷങ്ങളില്‍ പല സംസ്ഥാന ഗവണ്‍മെന്റുകളും വനവല്‍ക്കരണം വളരെ പ്രാധാന്യത്തോടെ നടപ്പിലാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നുണ്ട്.എന്നാല്‍ സംരക്ഷിക്കപ്പെട്ട വനഭൂമികളുടെ പെരുപ്പിച്ച് കൂട്ടിയ കണക്കുകളല്ലാതെ വനവല്‍ക്കരണത്തിന്റെ വസന്തകാലങ്ങള്‍ ഇനിയും കടന്നു വന്നിട്ടില്ല.വന നശീകരണത്തിനെതിരേയുള്ള സുശക്തമായ നിയമങ്ങളും നിയമപാലനവുമാണ് നമുക്കാവശ്യം.കോടികള്‍ മുടക്കി കോണ്‍ക്രീറ്റ് കാടുകള്‍ നിര്‍മ്മിക്കുന്നവര്‍ നിശ്ചിത അളവില്‍ വനം നിര്‍മ്മിക്കണമെന്ന നിയമത്തെക്കുറിച്ച് പോലും നാം ചിന്തിക്കേണ്ടിയിരിക്കുന്നു.തരിശു ഭൂമികളിലെ കൃഷി പ്രോത്സാഹിക്കപ്പെടുന്നത് പോലെ
ഗവണ്‍മെന്റിന് കീഴിലുള്ള തരിശുഭൂമികളില്‍ മരം നട്ടു പിടിപ്പിക്കാനുള്ള ശ്രമങ്ങളും ഇന്നിന്റെ ആവശ്യമാണ്.

തീയിലൊടുങ്ങുന്ന കാടുകള്‍

ലോകത്താകമാനം ഹെക്ടറ് കണക്കിന് കാടുകളാണ് കാട്ടുതീയില്‍ നശിച്ച് കൊണ്ടിരിക്കുന്നത്.പലപ്പോഴും ഇത്തരം ദുരന്തങ്ങള്‍ക്ക് പിന്നില്‍ ദുരാഗ്രഹികളായ ഒരു പറ്റം മനുഷ്യരുടെ ഇടപെടലുകളുണ്ടെന്നതാണ് ഏറെ ഖേദകരം.

ഭൂമിയുടെ ഓക്‌സിജന്‍ പാര്‍ലറുകള്‍

ഒരു മരം രണ്ട് പേര്‍ക്കാവശ്യമായ ശുദ്ധമായ ഓക്‌സിജന്‍ പ്രദാനം ചെയ്യുന്നുണ്ടെന്നാണ് കണക്ക്.ഒരു മനുഷ്യന് ശരാശരി 550 ലിറ്റര്‍ ശുദ്ധമായ ഓക്‌സിജന്‍ ഉപയോഗപ്പെടുത്താറുണ്ട്.ലിറ്ററിന് 100 രൂപ നിരക്കില്‍ കണക്കാക്കുകയാണെങ്കില്‍ ഒരു ദിവസം 55,000 രൂപ ആവശ്യമായി വരും.ഒരു മരം ഒരു ദിവസം നമുക്ക് നല്‍കുന്ന ഉപകാരത്തിന്റെ കണക്ക് മാത്രമാണിത്.

ഒരു വനം ഒരായിരം വരം

എണ്ണമറ്റ ജീവജാലങ്ങള്‍ക്ക് ആവാസവ്യവസ്ഥയൊരുക്കുന്നതിനൊപ്പം നീര്‍ച്ചാലുകള്‍ക്കും പുഴകള്‍ക്കും വനം ജീവന്‍ നല്‍കുന്നു.വനം നശിക്കുമ്പോള്‍ ജീവവായുവും നശിക്കുന്നു.കാലാവസ്ഥാ വ്യതിയാനത്തേക്കാള്‍ മനുഷ്യരുടെ ഇടപെടലുകളാണ് വനഭൂമി ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്.വന നിയമങ്ങളുമായി ബന്ധപ്പെട്ട് നാലായിരത്തോളം കേസുകള്‍ പ്രതിവര്‍ഷം നമ്മുടെ സംസ്ഥാനത്ത് രേഖപ്പെടുത്താറുണ്ട്.പല കേസുകളും സമ്മര്‍ദ്ധങ്ങളില്‍ അലിഞ്ഞു പോകുകയാണ് പതിവ്.2018 ലെ കണക്കനുസരിച്ച് 1891 കിലോ മീറ്റര്‍ വനം നമ്മുടെ സംസ്ഥാനത്തുണ്ട്. വനമേഖലകളെ സംരക്ഷിക്കേണ്ട നിയമങ്ങള്‍ എത്രമാത്രം പാലിക്കപ്പെടുന്നുണ്ടെന്നത് ചിന്താവിഷയമാണ്.നാട്ടിന്‍ പുറങ്ങളിലെ പല വന്‍ മരങ്ങളും വികസനത്തിന്റെ പേരിലോ ദുരന്തസാധ്യതയെ മുന്‍ നിര്‍ത്തിയോ വെട്ടിമാറ്റപ്പെടാറുണ്ട്.വിദേശ രാജ്യങ്ങളില്‍ വന്‍ മരങ്ങളെ പിഴുതെടുത്ത് മറ്റൊരിടത്ത് മാറ്റി സ്ഥാപിക്കാനുള്ള സംവിധാനം പ്രചാരത്തിലുണ്ട്.ഇത്തരം സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലും ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അനേകം വന്‍ മരങ്ങള്‍ വര്‍ഷങ്ങളോളം നമുക്ക് വേണ്ടി തണല്‍ വിരിക്കും.

ഇക്കോടൂറിസത്തിന്റെ ദുരിതങ്ങള്‍

ഇക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ക്കൊപ്പം തഴച്ചു വളരുന്ന ദുരന്തമാണ് വിനോദ സഞ്ചാരികള്‍ ഉപേക്ഷിച്ച് പോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍.ഇവ സ്വാഭാവിക വളര്‍ച്ചയില്‍ നിന്നും സസ്യങ്ങളെ തടയുന്നു.

വംഗാരി മാതായും വൃക്ഷ കോടികളും

ലോക പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയാണ് വംഗാരി മാതായ്.വംഗാരിമാതായും ഇവരുടെ ഗ്രീന്‍ബെല്‍റ്റ് എന്ന സംഘടനയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കോടിക്കണക്കിന് വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു.പ്രകൃതി സംരക്ഷണത്തിന് നല്‍കിയ സംഭാവനകളുടെ പേരില്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് അര്‍ഹയായി.

രണ്ടു വര്‍ഷത്തോളം മരത്തിന് മുകളിലൊരാള്‍

ആയിരത്തഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ഒരു മരത്തെ,മരം മുറിക്കാന്‍ വന്നവരില്‍ നിന്നും സംരക്ഷിക്കാന്‍ രണ്ടുവര്‍ഷത്തോളം മരത്തിന് മുകളില്‍ താമസിക്കുക,ചിത്ര ശലഭത്തോടുളള ഇഷ്ടം കൊണ്ട് സ്വന്തം പേരിനോട് ബട്ടര്‍ഫ്‌ളൈ എന്ന് ചേര്‍ക്കുക ഇതൊക്കെയാണ് ജൂലിയ ലോറെയ്ന്‍ ഹില്‍ എന്ന ജൂലിയ ബട്ടര്‍ഫ്‌ളൈ ഹില്ലിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ത്ഥയാക്കുന്നത്.പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കിയുള്ള സര്‍ക്കിള്‍ ഓഫ് ലൈഫ് എന്ന സംഘടനയ്ക്ക് രൂപം നല്‍കി.ദ് ലെഗസി ഓഫ് ലൂണ എന്ന ജൂലിയയുടെ പുസ്തകം ലോകപ്രസിദ്ധമാണ്.

സ്വന്തമായൊരു വനം

നിലവിലുള്ള വനഭൂമിയെ ഇല്ലായ്മ ചെയ്യുന്നവര്‍ക്കുമുന്നില്‍ വിസ്മയമാണ് ഈ വനിത.പേര് കൊല്ലങ്കല്‍ ദേവകി അമ്മ.
സ്വാഭാവിക വനമില്ലാത്ത ആലപ്പുഴയില്‍ സ്വന്തം ഭൂമി ഒരു വനമാക്കി മാറ്റിയാണ് ഈ പ്രകൃതി സ്‌നേഹി മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥയാകുന്നത്. അനേകം ഔഷധ സസ്യങ്ങളും വൃക്ഷലതാദികളും ഇവരൊരുക്കിയ വനത്തില്‍ കാണാം.അന്യം നിന്നുപോയെന്ന് കരുതുന്ന അനേകം സസ്യങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

കൂട്ടുകാര്‍ക്ക് ചെയ്യാനാവുന്നത്

അവധിക്കാലത്ത് അടുത്തുള്ള ഏതെങ്കിലും വനഭൂമിയിലേക്ക് യാത്ര പോകുക.കാടിന്റെ ഹരിതാഭവും തണുപ്പും മതി വരുവോളം ആസ്വദിക്കുക.വനസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളുമാകാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ അന്തരിച്ചു

National
  •  2 days ago
No Image

ലാൻഡ് മൈൻ സ്ഫോടനം; കശ്‌മീരിൽ സൈനികന് വീരമൃതു

National
  •  2 days ago
No Image

ആലുവയിലെ മാര്‍ത്താണ്ഡവര്‍മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ യുവതി മരിച്ചു

Kerala
  •  2 days ago
No Image

കണ്ണൂരിൽ ഇന്ന് സ്വകാര്യ ബസ് സമരം

Kerala
  •  2 days ago
No Image

ഹരിതകർമ്മ സേനാംഗം ജോലിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  2 days ago
No Image

ആലപ്പുഴയിലെ വിവാദ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടപ്പെട്ടു;

Kerala
  •  2 days ago
No Image

ഇത് പശ്ചിമേഷ്യയില്‍ ഒതുങ്ങില്ലേ? ലോകം മറ്റൊരു മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോ ?

International
  •  3 days ago
No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago

No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  3 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  3 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  3 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  3 days ago