ഭീകരാക്രമണം: ന്യൂസിലന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിച്ചു
വെല്ലിങ്ടണ്‍: കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് മുസ്‌ലിം പള്ളികളിലുണ്ടായ ഭീകരാക്രമണത്തില്‍ 50 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിച്ചു. പ്രഹരശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പന നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിട്ടു.
ചെയ്യാനിരിക്കുന്ന പ്രവൃഡത്തികളുെട തുടക്കമാണിതെന്ന് അവര്‍ പറഞ്ഞു. 'ഇത് രാജ്താല്‍പര്യമാണ്. സുരക്ഷ സംബന്ധിച്ച വിഷയമാണ്. ഇനിയൊരു ഭീകരാക്രമണം രാജ്യത്ത് ഉണ്ടാവുന്നത് തടയാനുള്ള നീക്കമാണ്'- മാധ്യമപ്രവര്‍ത്തകരോട് ജസീന്ത പറഞ്ഞു.
തോക്കുകളുടെ വില്‍പന നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വന്‍തോതില്‍ വില്‍പന നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. നിരോധനം നിലവില്‍ വന്നാല്‍ പുതിയതായി തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതി ആവശ്യമായിവരും. അധികം വൈകാതെ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ക്കും നിരോധനം ബാധകമാക്കുമെന്നും ജസീന്ത ആര്‍ഡേണ്‍ വ്യക്തമാക്കി.
തോക്കുകളുടെ വില്‍പന നിരോധിച്ചതു കൂടാതെ, നിലവില്‍ ജനങ്ങള്‍ക്കിടയിലുള്ള തോക്കുകള്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തോക്കുകള്‍ കൈവശമുള്ളവര്‍ തിരികെ നല്‍കുന്ന തോക്കുകള്‍ സര്‍ക്കാര്‍ പണം നല്‍കി വാങ്ങും. തോക്കുകള്‍ കൈവശം വയ്ക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും അവ മടക്കിനല്‍കിയില്ലെങ്കില്‍ പിഴയും തടവും അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടിവരും.
നിയമപരമി വാങ്ങിയ തോക്കാണ് അക്രമി വെടിവെപ്പിന് ഉപയോഗിച്ചതെന്ന് അവര്‍ പറഞ്ഞു.
ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമുണ്ടായ വെടിവെപ്പില്‍ 50 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."