സ്ഥലം മാറ്റം ആവശ്യപ്പെട്ട അധ്യാപികക്ക് മുഖ്യമന്ത്രിയുടെ വക അറസ്റ്റും സസ്‌പെന്‍ഷനും
നൗഗാവ്(ഉത്തരാഖണ്ഡ്): തനിക്ക് സ്ഥലം മാറ്റം വേണമെന്ന അപേക്ഷയുമായെത്തിയ അധ്യാപികയെ മുഖ്യമന്ത്രി അറസ്റ്റ് ചെയ്യിപ്പിച്ച് സസ്‌പെന്‍ഷനിലാക്കി. ഉത്തരാഖണ്ഡിലാണ് സംഭവം.
പൊതുയോഗത്തിനിടെ ട്രാന്‍സ്ഫര്‍ അപേക്ഷയുമായി എത്തിയ അധ്യാപികയെയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് ഉത്തരവിട്ടത്. 57 കാരിയായ ഉത്തര ഭാഗു ഗുണയെന്ന അധ്യാപികയെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ സസ്‌പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ജനതാ ദര്‍ബാര്‍ പരിപാടിക്കിടെയാണ് സ്ഥലംമാറ്റം വേണമെന്ന അപേക്ഷയുമായി അധ്യാപിക എത്തിയത്. നൗഗാവിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപികയാണ് ഉത്തര. ഈ കുഗ്രാമത്തില്‍ നിന്നും തനിക്ക് സ്ഥലം മാറ്റം അനുവദിക്കണമെന്നായിരുന്നു ഇവരുടെ അപേക്ഷ. കഴിഞ്ഞ 25 വര്‍ഷങ്ങളിലായി ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ മാത്രമാണ് തനിക്ക് നിയമനം ലഭിച്ചിട്ടുള്ളതെന്നും ഇവര്‍ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞു.
എന്നാല്‍ മുഖ്യമന്ത്രി ആവശ്യം നിരസിച്ചതോടെ ഉത്തര മുഖ്യമന്ത്രിയോട് ദേഷ്യപ്പെട്ടു. തുടര്‍ന്ന് തന്നെ ബഹുമാനിക്കാത്ത അധ്യാപികയെ അറസ്റ്റ് ചെയ്യാന്‍ ത്രിവേന്ദ്ര റാവത്ത് മൈക്കിലൂടെ പൊലിസിനോട് ആവശ്യപ്പെടുകയായിരുന്നു. പൊലിസ് അധ്യാപികയെ കസ്റ്റഡിയില്‍ എടുത്തെങ്കിലും വൈകുന്നേരത്തോടെ വിട്ടയച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
മുഖ്യമന്ത്രി അധ്യാപികയുടെ ആവശ്യം നിരസിക്കുകയായിരുന്നില്ല പിന്നീട് പരിഗണിക്കാമെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിധവയായ തന്റെ കുട്ടികള്‍ ഡെറാഡൂണില്‍ തനിയെയാണ് താമസമെന്നും അവരുടെ സംരക്ഷണത്തിനായാണ് താന്‍ സ്ഥലം മാറ്റം ആവശ്യപ്പെട്ടതെന്നും അധ്യാപിക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."