കൊവിഡ് വാക്സിന് ഈവര്ഷമെന്ന് ചൈന
ബെയ്ജിങ്: കൊവിഡ് മഹാമാരിക്കിടെ ഒരു സന്തോഷ വാര്‍ത്ത. ഈവര്‍ഷം അവസാനത്തോടെ ചൈനീസ് നിര്‍മിത കൊവിഡ് വാക്സിന് വിപണനത്തിന് തയാറാവുമെന്നാണ് ചൈനീസ് സര്‍ക്കാരിനു കീഴിലുള്ള അസറ്റ്സ് സൂപ്പര്വിഷന് ആന്‍ഡ് അഡ്മിനിസ്ട്രേഷന് കമ്മിഷന്(സസാക്) പറയുന്നത്. വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്സും ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്സുമാണ് ഇത് വികസിപ്പിച്ചെടുത്തത്.
2,000ത്തിലേറെ പേരില്‍ മരുന്ന് പരീക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് ഈവര്‍ഷം അവസാനമോ അടുത്തവര്‍ഷം ആദ്യമോ വിപണിയില്‍ ലഭ്യമാകുമെന്നാണ് ചൈനീസ് സമൂഹമാധ്യമമായ വിചാറ്റില്‍ വന്ന പോസ്റ്റില്‍ പറയുന്നത്.
ഇരു സ്ഥാപനങ്ങളിലും വികസിപ്പിച്ചെടുത്ത വാക്സിന് ക്ലിനിക്കല്‍ ട്രയലിന്റെ രണ്ടാമത്തെ ഘട്ടത്തിലാണുള്ളത്.
ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്റ്റ്സിന് ഒരുവര്‍ഷം 100 ദശലക്ഷം മുതല്‍ 120 ദശലക്ഷം വരെ ഡോസ് മരുന്ന് ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡിന് അഞ്ച് വാക്സിനുകള്‍ ചൈന മനുഷ്യരില്‍ പരീക്ഷിച്ചുകഴിഞ്ഞതായാണ് വിവരം. എന്നാല്‍ കമ്പനികള്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."