ട്രെയിന്‍ യാത്രക്കാര്‍ക്ക് ബിസ്ക്കറ്റ് എറിഞ്ഞുകൊടുത്തു; റെയില്‍വേ ഉദ്യോഗസ്ഥന് സസ്പെന്ഷന്
ലക്നൗ: ഉത്തര്‍പ്രദേശില്‍ ശ്രമിക് ട്രയിനിലെ യാത്രക്കാരായ തൊഴിലാളികള്‍ക്കു ബിസ്ക്കറ്റ് എറിഞ്ഞുനല്കിയെന്ന പരാതിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനെതിരേ നടപടി. ഫിറോസാബാദില്നിന്നുള്ള ടിക്കറ്റ് ചീഫ് ഇന്‍സ്പെക്ടര്‍ ഡി.കെ ദീക്ഷിതിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇദ്ദേഹം ട്രെയിനിലെ യാത്രക്കാര്‍ക്ക് ബിസ്ക്കറ്റ് എറിഞ്ഞുനല്‍കുകയും അവരെ ചീത്തപറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായിരുന്നു.
ഫിറോസാബാദിലെ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് റെയില്‍വേ ജീവനക്കാര്‍ ബിസ്ക്കറ്റ് എറിഞ്ഞുനല്‍കുന്ന ദൃശ്യം കഴിഞ്ഞ ദിവസമായിരുന്നു പുറത്തായത്. ദീക്ഷിതിന്റെ ജന്മദിനം പ്രമാണിച്ചാണ് ബിസ്ക്കറ്റ് വിതരണമെന്നു പറയുന്നതും വിഡിയോയില്‍ കേള്‍ക്കുന്നുണ്ട്. പ്രത്യേക ട്രെയിനുകളില്‍ സഞ്ചരിച്ച പലരും ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചതടക്കമുള്ള വാര്‍ത്തകള്‍ക്കിടെയാണ് ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."