കോഴ ആരോപണത്തില്‍ അടിയന്തര അന്വേഷണം വേണമെന്ന് സി.പി.എമ്മും മുസ്‌ലിം ലീഗും
ന്യൂഡല്‍ഹി: ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്ക് ബി.എസ് യെദിയൂരപ്പ കോഴ നല്‍കിയെന്ന ആരോപണം ഗൗരവമുള്ളതാണെന്നും വിഷയത്തില്‍ അടിയന്തര അന്വേഷണം വേണമെന്നും സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തെക്കുറിച്ച് ലോക്പാല്‍ അന്വേഷിക്കണമെന്ന് ഇന്ത്യന്‍ യുനിയന്‍ മുസ്്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്്‌റാഹിം സേട്ട് ആവശ്യപ്പെട്ടു. കാവല്‍ക്കാരന്‍ കളളനാണെന്ന് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് രാഹുല്‍ ഗാന്ധി പറഞ്ഞത് തെളിഞ്ഞതായി സേട്ട് പറഞ്ഞു.
കോഴയാരോപണം വെറുതെ തളളിക്കളയാന്‍ കഴിയില്ല. ആര്‍ക്ക് കൊടുത്തുവെന്ന് മാത്രമല്ല ഇത്രയും തുക യെദിയൂരപ്പക്ക് എവിടെ നിന്ന് കിട്ടിയെന്നും അന്വേഷിക്കണം.
കാവല്‍ക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ വലിയ തോതിലുളള വികസനം നടന്നതായി അവകാശപ്പെടുന്നത്. വന്‍കിട കോര്‍പ്പറേറ്റുകള്‍ വികസിച്ചിട്ടുണ്ട്. ആ വികസനത്തിന്റെ പ്രതിഫലനമാണ് യെദിയൂരപ്പയിലൂടെ പുറത്തുവന്നത്. ഇങ്ങനെ പോയാല്‍ രാജ്യത്തിന്റെ അവസ്ഥ ഗുരുതരമായ അവസ്ഥയിലെത്തുമെന്ന് സേട്ട് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."