HOME
DETAILS
MAL
രമ്യ ഹരിദാസിനെതിരെ അപകീര്‍ത്തി പോസ്റ്റ്: പൊലിസുകാരനെതിരെ കേസെടുത്തു
backup
June 01 2020 | 17:06 PM
പാലക്കാട്: ആലത്തൂര്‍ എം.പി രമ്യ ഹരിദാസിനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട പൊലിസുകാരനെതിരെ പൊലിസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപകീര്‍ത്തി പ്രചാരണം, സമൂഹമാധ്യമ ദുരുപയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കൊല്ലങ്കോട് പൊലിസാണ് കേസെടുത്തത്. പറമ്പിക്കുളം സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ ദിനൂപിനെതിരെയാണ് കേസെടുത്തത്.
രമ്യ ഹരിദാസിനെ ഫേസ്ബുക്ക് വഴി അപമാനിച്ച വടക്കാഞ്ചേരി സ്വദേശി മുന്ന മുബാറക്, ഈ പോസ്റ്റ് ഷെയര്‍ ചെയ്ത സന്തോഷ്, ഹരിത, റെനില്‍, ഹരി എന്നിവര്‍ക്കെതിരെ എം.പി ആലത്തൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരെ സി.പി.എം സൈബര്‍ സംഘം സമൂഹമാധ്യമം വഴി തുടര്‍ച്ചയായി ഹീനമായ വ്യക്തിഹത്യ നടത്തുന്നതായി രമ്യ ഹരിദാസം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."