ഐ.പി.എല്‍ വെടിക്കെട്ടിന് ഇന്ന് തുടക്കം
ചെന്നൈ: 12ാം സീസണ്‍ ഐ.പി.എല്ലിന് ഇന്ന് ചെന്നൈയില്‍ തുടക്കമാകും. ഇന്ന് രാത്രി എട്ടിന് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആവേശത്തിന് കൊടി ഉയരും.
ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ റണ്ണറപ്പായ റോയല്‍ ചാലഞ്ചേഴ്‌സിനെ നേരിടും. കഴിഞ്ഞ സീസണില്‍ ജയത്തോടെ തുടങ്ങിയ ചെന്നൈ ഇന്നും ആദ്യ മത്സരത്തില്‍ ജയം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ കരുത്തുറ്റ രണ്ട് നായകന്‍മാര്‍ തമ്മിലുള്ള പോരാട്ടമായതിനാല്‍ ഉദ്ഘാടന മത്സരത്തില്‍ തന്നെ തീ പാറും. രണ്ട് നായകന്‍മാര്‍ തമ്മില്‍ കഴിഞ്ഞ സീസണുകളില്‍ ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ തവണ ധോണിക്കൊപ്പമായിരുന്നു ജയമുണ്ടായിരുന്നത്. 22 മത്സരങ്ങളാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ 14 എണ്ണത്തിലും ജയം ധോണിയുടെ ചെന്നൈക്കായിരുന്നു. ഏഴ് മത്സരത്തില്‍ കോഹ്‌ലിയുടെ സംഘം ജയം സ്വന്തമാക്കി. ഒരു മത്സരം ടൈയില്‍ കലാശിച്ചു. ചെന്നൈയില്‍ ഇതുവരെ ഏഴു തവയണയാണ് സി.എസ്.കെയും ആര്‍.സി.ബിയും കൊമ്പുകോര്‍ത്തത്. ഇതില്‍ ആറിലും ചെന്നൈ വെന്നിക്കൊടി പാറിച്ചു. അമ്പാട്ടി റായുഡു, ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്ര സിങ് ധോണി, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരുടെ ബാറ്റിങ് കരുത്താണ് എന്നും ചെന്നൈയുടെ ആത്മവിശ്വാസം. ഒപ്പം ഹര്‍ഭജന്‍ സിങ് നയിക്കുന്ന ബൗളിങ് നിരയും ചെന്നൈയെ കരുത്തുറ്റതാക്കുന്നു.
കഴിഞ്ഞ സീസണില്‍ റായുഡു 602 റണ്‍സോടെ ടീമിന്റെ ടോപ് സ്‌കോററായപ്പോള്‍ വാട്‌സന്‍ 555 റണ്‍സ് നേടി മികച്ച പിന്തുണയാണ് ടീമിന് നല്‍കിയത്. ഈ സീസണിലും ഇരുവരും മികച്ച പ്രകടനം നടത്തുമെന്നാണ് സി.എസ്.കെയുടെ പ്രതീക്ഷ. സുരേഷ് റെയ്‌നയും ബാറ്റ് കൊണ്ട് മായാജാലം തീര്‍ക്കുമെന്ന വിശ്വാസത്തിലാണ് ചെന്നൈ നിര.
ബൗളിങില്‍ കഴിഞ്ഞ തവണ 16 വിക്കറ്റുകളെടുത്ത ശര്‍ദ്ദുല്‍ താക്കൂര്‍, 14 വിക്കറ്റുകളുമായി ഡ്വയ്ന്‍ ബ്രാവോ എന്നിവര്‍ ചെന്നൈയുടെ കുന്തമുനകളായിരുന്നു.
ദീപക്, ചഹാര്‍, രവീന്ദ്ര ജഡേജ എന്നിവരും ചെന്നൈ കുപ്പായത്തിലുണ്ട്. മൂന്ന് തവണ ചുണ്ടിന് മുന്നില്‍ നിന്ന് നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോഹ്‌ലി ഇത്തവണ ആര്‍.സി.ബിയെന്ന രഥമുരുട്ടുന്നത്.
കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ പോലുമെത്താന്‍ കോഹ്‌ലിപ്പടയ്ക്കായില്ല. 14 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് ആര്‍.സി.ബിക്കു ജയിക്കാനായത്. ക്യാപ്റ്റന്‍ കോഹ്‌ലി തന്നെയായിരിക്കും ഈ സീസണിലും ആര്‍.സി.ബി ബാറ്റിങിനെ മുന്നില്‍നിന്ന് നയിക്കുക. എബി ഡിവില്ലിയേഴ്‌സ് , ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവര്‍ കോഹ്‌ലിക്കൊപ്പം ചേര്‍ന്നാല്‍ ബാറ്റിങ്ങിന്റെ പൊടിപൂരം കാണാന്‍ സാധിക്കും. ബാറ്റിങ്ങിന്റെ കരുത്ത് ഒന്നു കൂടി കൂട്ടാന്‍ വേണ്ടിയാണ് ഹെറ്റ്‌മെയറെ ആര്‍.സി.ബി ടീമിലെത്തിച്ചിട്ടുള്ളത്. ഇത്തവണയും ഉമേഷ് യാദവായിരിക്കും ആര്‍.സി.ബിയുടെ ബൗളിങ്ങിന്റെ കടിഞ്ഞാണേന്തുക. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 20 വിക്കറ്റുകളുമായി ഉമേഷ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടിം സൗത്തി, മുഹമ്മദ് സിറാജ് എന്നിവരാണ് മറ്റു പേസര്‍മാര്‍. സ്പിന്‍ ബൗളിങ്ങില്‍ യുസ്‌വേന്ദ്ര ചഹലില്‍ ആര്‍.സി.ബിക്കു വലിയ പ്രതീക്ഷയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."