കുല്ഭൂഷണ് ജാദവിന് വധശിക്ഷ: പാക് നടപടി അപകടകരമെന്ന് മനോഹര്‍ പരീക്കര്‍
പനാജി: കുല്ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ചുകൊണ്ടുള്ള പാകിസ്താന് നടപടി അപകടകരമാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. പാകിസ്താന് എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും ഇന്ത്യ തിരിച്ചടിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്ന് ആദ്യം മനസിലാക്കണമെന്നും പരീക്കര്‍ ദൂരദര്ശന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യ ആവശ്യപ്പെടുന്നത് സമാധാനമാണ്. പ്രകോപനം സൃഷ്ടിക്കാന്‍ രാജ്യം ആഗ്രഹിക്കുന്നില്ല. അതിനാല്‍ പാകിസ്താന് ജാദവിനെ തിരിച്ചയക്കണമെന്ന് മുന്‍പ്രതിരോധ മന്ത്രികൂടിയായ പരീക്കര്‍ ആവശ്യപ്പെട്ടു. പറഞ്ഞു. ഇറാനിലായിരുന്ന ജാദവിനെ പാകിസ്താന് തട്ടിക്കൊണ്ടു പോയതാണ്. ജാദവിനെതിരായി എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ ഇന്ത്യ നിശബ്ദരായിരിക്കില്ലെന്ന വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെ മറുപടി കൃത്യമാണ്. പാകിസ്താന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമായ നടപടി ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ചാരനാണെന്ന് ആരോപിച്ച് പാക് പട്ടാളക്കോടതിയാണ് മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്ഭൂഷണ് ജാദവിന് വധശിക്ഷ വിധിച്ചത്. വധശിക്ഷ നടപ്പിലാക്കിയാല്‍ അത് ആസൂത്രിത കൊലപാതകമായി കരുതുമെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."