മെട്രോമെഡ് കാര്‍ഡിയാക് സെന്ററില്‍ ഹൃദയ ശസ്ത്രക്രിയയിലൂടെ സോമാലിയന്‍ യുവതിക്ക് പുതുജീവന്‍
കോഴിക്കോട്: മെട്രോമെഡ് ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്ററില്‍ സോമാലിയന്‍ യുവതിയായ അഫ്രാഹ് അസദി മഹ്മൂദക്ക് (29) സങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചു. അഫ്രാഹിന് ജന്മനാ നട്ടെല്ലിനു വളവും റൂമാറ്റിക് രോഗത്തെ തുടര്‍ന്ന് ഹൃദയ വാള്‍വിനു തകരാറുംസംഭവിച്ചിരുന്നു. 2004ല്‍ നട്ടെല്ലിനുള്ള ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയക്കു വിധേയയാകുകയും സ്റ്റീല്‍ റോഡ് ഘടിപ്പിക്കുകയും ചെയ്തു.
എന്നാല്‍ ഹൃദയ വാള്‍വുകള്‍ക്ക് ഗുരുതരമായ തകരാറുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. പല വിദേശ രാജ്യങ്ങളിലും ചികിത്സയ്ക്കായി ചെന്നെങ്കിലും വാള്‍വ് മാറ്റവയ്ക്കല്‍ മാത്രമാണ് പരിഹാരമെന്നു നിര്‍ദേശം നല്‍കി. തുടര്‍ന്ന് മെട്രോമെഡ് ഇന്റര്‍നാഷനല്‍ കാര്‍ഡിയാക് സെന്ററിനെ കുറിച്ച് ഇന്റര്‍നെറ്റിലൂടെ അറിയുകയും ആശുപത്രിയുമായി ബന്ധപ്പെടുകയുമായിരുന്നു. ഇതിനുശേഷമാണ് ഡോ. വി. നന്ദകുമാറിന്റെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തുകയും തുടര്‍ന്നുള്ള ഓപറേഷനില്‍ വാള്‍വ് മാറ്റിവയ്ക്കാതെ അസുഖം സുഖപ്പെടുകയും ചെയ്തത്.
ഇത്തരത്തിലുള്ള അതിസങ്കീര്‍ണമായ ഹൃദയ ശസ്ത്രക്രിയകള്‍ മെട്രോമെഡ് ആശുപത്രിയില്‍ വിജയകരമാകുന്നത് അര്‍പ്പണമനോഭാവത്തിന്റെ ഫലമാണെന്ന് ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.പി മുഹമ്മദ് മുസ്തഫ അറിയിച്ചു.
ഡോ. വി. നന്ദകുമാര്‍, ഡോ. രോഹിത് മിക്ക, ഡോ. ശിശിര്‍ ബാലകൃഷ്ണപിള്ള, ഡോ. റിയാദ്, ഡോ. അശോക് ജയരാജ് (അനസ്‌തേഷ്യ), ഡോ. ലക്ഷ്മി, ഡോ. വിനോദ് എന്നിവര്‍ സര്‍ജറിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."