വിഷം കഴിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ
ബംഗളൂരു: കര്‍ണാടകയില്‍ സീരിയല്‍ നടിയായ യുവതി വിഷം കഴിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യ ചെയ്തു. 29കാരിയായ ചന്ദനയാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ അയച്ച വിഡിയോ കണ്ട് ബന്ധുക്കള്‍ ഉടന്‍ താമസസ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നാണ് വിവരം. കാമുകനായ ദിനേശ് എന്നയാള്‍ വിവാഹവാഗ്ദാനത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നായിരുന്നു സംഭവം. വിവാഹാഭ്യര്‍ഥനയുമായി ചന്ദനയുടെ കുടുംബം ദിനേശിന്റെ കുടുംബത്തെ സമീപിച്ചിരുന്നെങ്കിലും അവര്‍ എതിര്‍ത്തിരുന്നു. ചന്ദനയെ ആശുപത്രിയിലെത്തിക്കാന്‍ ദിനേശും ഉണ്ടായിരുന്നെങ്കിലും മരിച്ചെന്ന് അറിഞ്ഞതോടെ ഇയാള്‍ മുങ്ങിയെന്നാണ് വിവരം. സംഭവത്തില്‍ ദിനേശ്, ഇയാളുടെ പിതാവ്, മാതാവ്, ബന്ധു എന്നിവര്‍ക്കെതിരേ സിദ്ധഗുണ്ഡപാല്യ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."