ബി.ജെ.പി നേതാക്കളുടെ മലപ്പുറം വിരുദ്ധ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധം
മലപ്പുറം: പാലക്കാട്ടുവച്ചു ആനക്കുണ്ടായ ദാരുണ അന്ത്യത്തിന്റെ മറവില്‍ മലപ്പുറത്തെ അവഹേളിച്ചു ബി.ജെ.പി നേതാക്കള്‍ നടത്തിയ വര്‍ഗീയ പ്രസ്താവനക്കെതിരേ ജില്ല ഒറ്റക്കെട്ട് . മറ്റൊരു ജില്ലയിലുണ്ടായ സംഭവം മലപ്പുറത്ത് നടന്നതെന്നു വരുത്തി ജില്ലയെ ക്രിമിനല്‍ കേന്ദ്രമാക്കി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ മേനക ഗാന്ധിയും നടത്തിയ പ്രസ്താവനകള്‍ ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ മനസ്ഥിതിക്ക് തെളിവാണെന്നു നേതാക്കള്‍ പ്രതികരിച്ചു. അതേസമയം ജില്ലയിലെ ബി.ജെ.പി നേതാക്കള്‍ വിഷയത്തോടു പ്രതികരിക്കാന്‍ തയാറായില്ല.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഏരിയയില്‍ ആനയെ ക്രൂരമായി കൊന്ന നടപടി അങ്ങേയറ്റം അപലപനീയവും മനുഷ്യത്വരഹിതവുമാണ്. എന്നാല്‍ ഈ സംഭവത്തെ അപലപിക്കുന്നതിനു പകരം മലപ്പുറത്തെ അവഹേളിച്ചിരിക്കുകയാണ് ബി.ജെ.പി നേതാക്കളെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി. സംഭവത്തെ കുറിച്ച് ശരിയായി അന്വേഷിക്കാതെ മലപ്പുറം ക്രിമിനല്‍ ജില്ലയാണെന്നാണ് മേനക ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ മനുഷ്യനെ നിഷ്ഠൂരമായികൊല്ലുന്നത് കാണാതിരുന്നവരാണിവര്‍. ആനയെ കൊലപ്പെടുത്തിയ ക്രൂരതപോലെതന്നെ അപകടകരമാണ് ഇത്തരം വര്‍ഗീയ പ്രചാരണങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.
ബി. ജെ.പിയുടെ വര്‍ഗീയ അജന്‍ഡയാണ് മുന്‍ മന്ത്രി മേനക ഗാന്ധി ഉള്‍പ്പടെയുള്ളവരുടെ മലപ്പുറം ജില്ലക്കെതിരായ നുണപ്രചാരണത്തിനു പിന്നിലെന്ന് ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയെ കുറിച്ചുള്ള ബി.ജെ.പി നേതാക്കളുടെ മുന്‍വിധികള്‍ എത്രമാത്രം അപകടകരമാണെന്ന് തെളിയിക്കുന്നതാണ് മേനക ഗാന്ധിയുടെ ട്വീറ്റെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ എ.പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ആനയുടെ ദാരുണാന്ത്യത്തില്‍ മലപ്പുറത്തെ ജനങ്ങളെ പ്രതിക്കൂട്ടിലാക്കി ബി.ജെ.പി നേതാക്കള്‍ മലപ്പുറം ജില്ലയെ സംബന്ധിച്ച് വസ്തുതാവിരുദ്ധ പരാമര്‍ശം നടത്തിയത് തികച്ചും അപലപനീയമാണെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് പറഞ്ഞു.
മേനക ഗാന്ധിക്ക്
വക്കീല്‍ നോട്ടിസ്
മലപ്പുറം: പാലക്കാട് ആനക്കുണ്ടായ ദാരുണമായ സംഭവത്തില്‍ മലപ്പുറം ജില്ലയെ അവഹേളിച്ചു പ്രസ്താവന നടത്തിയ ബി.ജെ.പി എം.പി മേനക ഗാന്ധിക്കെതിരെ മുസ്‌ലിം ലീഗ് വക്കീല്‍ നോട്ടിസ് അയച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പാര്‍ട്ടിയുടെ അഭിഭാഷക സംഘടനയായ ലോയേഴ്‌സ് ഫോറം മുഖേനയാണ് വക്കീല്‍ നോട്ടിസയച്ചത്. പരാമര്‍ശം പിന്‍വലിച്ച് മലപ്പുറത്തെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്നാണ് ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ, ജനറല്‍ സെക്രട്ടറി അഡ്വ.അബൂ സിദ്ദീഖ് എന്നിവര്‍ മുഖേന അയച്ച നോട്ടിസില്‍ പറയുന്നത്.
അല്ലാത്തപക്ഷം നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും നോട്ടിസില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."