HOME
DETAILS
MAL
ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്കാന് ഇടതുപക്ഷത്തിന് കഴിയും: പി.പി സുനീര്‍
backup
July 02 2018 | 03:07 AM
പേരാമ്പ്ര: ബി.ജെ.പി സര്‍ക്കാര്‍ ഉയര്‍ത്തുന്ന ഫാസിസ്റ്റ് വിപത്തുകളെ തടയാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഇന്ത്യയിലെ ഇടതുപക്ഷങ്ങള്‍ക്ക് കഴിയുമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി.പി സുനീര്‍.
ഇന്ത്യയിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ ഇടതുപക്ഷങ്ങളുടെ നിലപാടുകളോട് മത്വേതര കക്ഷികള്‍ ഐക്യപ്പെടുന്ന സാഹചര്യം ഉയര്‍ന്നു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .പേരാമ്പ്ര മണ്ഡലത്തിലെ പാര്‍ട്ടി മെമ്പര്‍ മാര്‍ക്കുള്ള പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടിങ് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.കെ ചന്ദ്രന് മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന കൗണ്‍സില്‍ അംഗം ആര് ശശി, കെ.കെ ബാലന്, പി.കെ സുരേഷ്, ഇ.കുഞ്ഞിരാമന്, യൂസഫ് കോറോത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."