ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം സമാപിച്ചു
മുക്കം: രണ്ടു ദിവസങ്ങളിലായി കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയില്‍ നടന്ന ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് സമ്മേളനം സമാപിച്ചു.
സമാപന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രകടനവും പൊതുസമ്മേളനവും ടി.കെ സുധാകരന് നഗറില്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം എ.എ റഹീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ. അരുണ്‍ അധ്യക്ഷനായി.
ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം ടി. വിശ്വനാഥന്, ജില്ലാ പ്രസിഡന്റ് വി. വസീഫ്, ബ്ലോക്ക് സെക്രട്ടറി ദീപു പ്രേംനാഥ്, കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ്, വി. ജയപ്രകാശ്, ലിന്റോ ജോസഫ്, വിപിന്‍ കാരമൂല സംസാരിച്ചു.
ഭാരവാഹികളായി ഇ. അരുണ്‍ (പ്രസിഡന്റ്), ദിപു പ്രേംനാഥ് (സെക്രട്ടറി), ലിന്റോ ജോസഫ് (ട്രഷറര്‍), ഉണ്ണികൃഷ്ണന്, പ്രവീണ, വിപിന്‍ (വൈസ് പ്രസിഡന്റുമാര്‍), ജാഫര്‍ ഷരീഫ്, ഫിറോസ്ഖാന്, പ്രജീഷ് (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."