HOME
DETAILS
MAL
കാട്ടാന ചരിഞ്ഞ സംഭവം: വര്‍ഗീയ നിറം നല്കി എന്നത് കാണുന്നവന്റെ കണ്ണിലെ പ്രശ്നമെന്ന് വി മുരളീധരന്
backup
June 05 2020 | 07:06 AM
പാലക്കാട്: പൈനാപ്പിളില്‍ നിറച്ച സ്ഫോടക വസ്തു കടിച്ച് മുറിവേറ്റ് കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ ചര്‍ച്ചയാവേണ്ടത് ആനയോടുള്ള ക്രൂരതയാണെന്ന് വിശദീകരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. സംഭവം പാലക്കാടാണോ മലപ്പുറമാണോ എന്നത് പ്രസക്തമല്ലെന്നും വിഷയത്തിന് വര്‍ഗീയ നിറം നല്കി എന്നത് കാണുന്നവന്റെ കണ്ണിലെ പ്രശ്നമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആന ചരിഞ്ഞ സംഭവം നടന്നത് മലപ്പുറത്താണെന്ന തരത്തില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. മലപ്പുറത്താണ് ആന ചരിഞ്ഞതെന്നും മലപ്പുറം രാജ്യത്തെ ഏറ്റവും അക്രമ സ്വഭാവമുളള ജില്ലയാണെന്നും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ മനേകാ ഗാന്ധി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."