HOME
DETAILS
MAL
മാക്കൂട്ടം ചെറിയപാലം; താല്‍ക്കാലിക ഗതാഗത സൗകര്യമൊരുക്കി
backup
July 02 2018 | 07:07 AM
ഇരിട്ടി: മാക്കൂട്ടം വനത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപാച്ചിലില്‍ തകര്‍ന്ന ചുരത്തിലെ പാലങ്ങളും റോഡുകളും അറ്റകുറ്റപ്പണി നടത്തി ചെറുവാഹനങ്ങളെ ഭാഗികമായി കടത്തിവിടാന്‍ തീരുമാനം.
കര്‍ണാടക പൊതുമരാമത്ത് വകുപ്പിന്റെ ഉന്നതതല നിര്‍ദേശം വന്നാലുടന്‍ ഗതാഗതത്തിനായി അനുമതി നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗതാഗതാനുമതി നല്കുന്നതിനു മുന്നോടിയായി റോഡിന്റെ സുരക്ഷ വിലയിരുത്താന്‍ നാളെ കുടക് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം തകര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."