വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പന നാലു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
മഞ്ചേരി: നാലു കിലോ കഞ്ചാവുമായി രണ്ടുപേര്‍ മഞ്ചേരിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായി. പാണ്ടിക്കാട് വെള്ളുവങ്ങാട് കാഞ്ഞിരക്കാട്ടില്‍ ശിഹാബ് (33), എളങ്കൂര്‍ പേലേപ്പുറം കരിമ്പന സുല്‍ഫി (27) എന്നിവരാണ് പിടിയിലായത്. പയ്യനാട് കേന്ദ്രീകരിച്ചു വിദ്യാര്‍ഥികള്‍ക്കു വില്‍പന നടത്താന്‍ കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.
ഒരു വര്‍ഷത്തോളമായി ഇവര്‍ ഈ ഭാഗങ്ങളില്‍ കഞ്ചാവ് വിതരണം ചെയ്തുവരികയായിരുന്നു. ഈ പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തെക്കുറിച്ചു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ പൊലിസ് നിരീക്ഷണത്തിലുമായിരുന്നു.
കഴിഞ്ഞ ദിവസം മഞ്ചേരി കിഴക്കേതലയില്‍ കഞ്ചാവ് വിതരണത്തിനായി ഇവര്‍ എത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു രാത്രി പന്ത്രണ്ടോടെയാണ് സഞ്ചരിച്ച ബൈക്ക് സഹിതം പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മഞ്ചേരി സി.ഐ എന്‍.ബി ഷൈജു, എസ്.ഐ കെ. ജലീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഉണ്ണികൃഷണന്‍ മാരാത്ത്. പി. സഞ്ജീവ്, മുഹമ്മദ് സലിം, സത്യനാഥന്‍ മനാട്ട്, അബ്ദുല്‍ അസീസ്, ശശി കുണ്ടറക്കാട്, സുബൈര്‍ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു .
'എമര്‍ജിങ് മലപ്പുറം'
നാളെ
മലപ്പുറം: എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി നടത്തുന്ന 'എമര്‍ജിങ് മലപ്പുറം' നാളെ മലപ്പുറത്തു നടക്കും. പി. അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. തുളസീധരന്‍ പള്ളിക്കല്‍, പി.കെ ഉസ്മാന്‍, കെ.കെ അബ്ദുല്‍ ജബ്ബാര്‍, ഷാന്‍ ആലപ്പുഴ, റോയി അറക്കല്‍, ജലീല്‍ നീലാമ്പ്ര, എ.കെ അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."