തമ്മില്‍ തല്ല് തീര്‍ക്കാന്‍ ഇടതുമുന്നണിയില്‍ ശ്രമം
കൊടുങ്ങല്ലൂര്‍: എടവിലങ്ങിലെ തമ്മില്‍ തല്ല് തീര്‍ക്കാന്‍ ഇടതുമുന്നണിയില്‍ ശ്രമം. പ്രാദേശിക തലത്തില്‍ അനുരഞ്ജന യോഗം വിളിക്കുന്നു.എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ നേതാവുമായ ടി.എം ഷാഫിയെയും കുടുംബത്തെയും ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ മേഖലയില്‍ ഉടലെടുത്ത ആഭ്യന്തര കലഹം ശമിപ്പിക്കുകയാണ് യോഗത്തിന്റെ ലക്ഷ്യം.
ജില്ലാ തലത്തില്‍ നടന്ന നേതൃയോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ച് പ്രാദേശിക നേതൃയോഗം വിളിച്ചു ചേര്‍ത്ത് പ്രശ്‌നം പരിഹരിക്കാന്‍ നീക്കം നടക്കുന്നത്. യോഗം വിളിക്കുന്നതിന്റെ ഭാഗമായി ഇടതു മുന്നണി നേതാക്കളുടെ അനൗപചാരിക യോഗം നടന്നു. വരും ദിവസത്തില്‍ വിപുലമായ യോഗം ചേര്‍ന്ന് തുറന്ന ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കാമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
നേതൃയോഗം ചേരും വരെ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളോ പ്രസ്താവനകളോ അരുതെന്ന് പാര്‍ട്ടി നേതൃത്വങ്ങള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ടി.എം ഷാഫിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ഉടലെടുത്ത വൈരാഗ്യം അതിര് വിടുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഇടതു മുന്നണി നേതൃത്വം ഇടപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."