HOME
DETAILS

അകത്ത് ജീവന്റെ തുടിപ്പ്; തായ് ജനതയുടെ പ്രാര്‍ഥനയ്ക്കു ഫലം കാണുന്നു

  
backup
July 02 2018 | 18:07 PM

%e0%b4%85%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-2

ബാങ്കോക്ക്: ഒരാഴ്ചയായി നീണ്ട പ്രാര്‍ഥനയ്ക്കും കാത്തിരിപ്പിനും ഒടുവില്‍ തായ്‌ലന്‍ഡ് ജനതയ്ക്കു സന്തോഷകരമായ വാര്‍ത്ത പുറത്തെത്തി. 

താം ലുവാങ് ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും ജീവിച്ചിരിപ്പുണ്ടെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്. ഇതോടെ ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കുകയാകും ഇനി രക്ഷാപ്രവര്‍ത്തകര്‍ക്കു മുന്‍പിലുള്ള വെല്ലുവിളി.
ചെളിയും വെള്ളവും പൂര്‍ണമായി നീങ്ങാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം ഇനിയും ദുഷ്‌കരമായി തുടരുകയാണ്. നേരത്തെ ഗുഹക്കകത്തെ വെള്ളം വന്‍ കുതിരശക്തിയുള്ള മോട്ടോര്‍ പമ്പ് ഉപയോഗിച്ച് പുറത്തേക്ക് ഒഴിവാക്കിയെങ്കിലും മഴ കനത്തതോടെ ഗുഹയില്‍ വീണ്ടും വെള്ളം നിറഞ്ഞിരുന്നു. സമാന്തര തുരങ്കപാതയുണ്ടാക്കി നടത്തിയ രക്ഷാപ്രവര്‍ത്തനവും വിജയം കണ്ടില്ല.
കഴിഞ്ഞയാഴ്ച പത്തു കിലോ മീറ്റര്‍ നീളമുള്ള ഗുഹയിലാണു സംഘം കുടുങ്ങിയത്. തായ്‌ലന്‍ഡിലെ ഏറ്റവും വലിയ ഗുഹയാണിത്. ആയിരത്തോളം തായ് രക്ഷാപ്രവര്‍ത്തകരെ സഹായിക്കാനായി യു.എസ്, ബ്രിട്ടന്‍, ആസ്‌ത്രേലിയ, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധസംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇനി പുതിയ കേന്ദ്രം; നിര്‍ദേശം നല്‍കി ഭരണാധികാരി

uae
  •  25 days ago
No Image

10 സെക്ടറുകളിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് അറിയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്; പ്രഖ്യാപനം നവംബര്‍ 25ന് 

uae
  •  25 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന പരാതി; മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു

Kerala
  •  a month ago
No Image

തിരുവില്ലാമലയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Kerala
  •  a month ago
No Image

252 എ.ഐ കാമറകള്‍ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത് 

Kuwait
  •  a month ago
No Image

5 കോടി രൂപയുമായി ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുംബൈയില്‍ പിടിയില്‍

National
  •  a month ago
No Image

തിരുവനന്തപുരം മെഡി.കോളജില്‍ ഇനി ഒപി ടിക്കറ്റെടുക്കാന്‍ 10 രൂപ നല്‍കണം

Kerala
  •  a month ago
No Image

മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; കോഴിക്കോട് മെഡി.കോളജില്‍ ചികിത്സ കിട്ടാതെ യുവതി മരിച്ചെന്ന് പരാതി

Kerala
  •  a month ago
No Image

കുറുവാഭീതി; കുണ്ടന്നൂര്‍ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കുന്നു

Kerala
  •  a month ago
No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  a month ago